02:32pm 28 October 2026
NEWS
സഭയുടെ ചരിത്രത്തിലെ ആദ്യ വനിതാ മേധാവി; പരമാധ്യക്ഷയായി സാറ മുലാലി അധികാരമേറ്റു
26/03/2026  06:41 AM IST
nila
സഭയുടെ ചരിത്രത്തിലെ ആദ്യ വനിതാ മേധാവി; പരമാധ്യക്ഷയായി സാറ മുലാലി അധികാരമേറ്റു

ലണ്ടൻ: ആംഗ്ലിക്കൻ സഭയുടെ ചരിത്ര മാറ്റത്തിന് സാക്ഷിയായി കാന്റർബറി കത്തീഡ്രൽ. സാറ മുലാലി കാന്റർബറി ആർച്ച്ബിഷപ്പായി സ്ഥാനമേറ്റു. ആം​ഗ്ലിക്കൻ സഭയുടെ ആദ്യ വനിതാ മേധാവിയാണ് സാറ. സഭയുടെ പ്രവർത്തനങ്ങളിലെ വീഴ്ചകൾ മൂലം വേദന അനുഭവിച്ചവരെ മറക്കില്ലെന്നും, അവരെ പ്രാർത്ഥനകളിൽ ഉൾക്കൊള്ളുമെന്നും സാറ മുലാലി വ്യക്തമാക്കി. ഇത് അവരുടെ നേതൃത്വത്തിന്റെ ദിശയും പ്രതിബദ്ധതയും സൂചിപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു.

പ്രിൻസ് വില്യം, കെയ്റ്റ്, പ്രധാനമന്ത്രി കിയർ സ്റ്റാർമർ തുടങ്ങിയ പ്രമുഖരടക്കം ഏകദേശം രണ്ടായിരം പേർ ചടങ്ങിൽ പങ്കെടുത്തു. പാരമ്പര്യ ചടങ്ങുകൾക്ക് പുതുമയുടെ നിറം ചേർത്ത അഭിഷേക ചടങ്ങ് വൈവിധ്യത്തിന്റെ പ്രതീകമായി മാറി. വംശീയ-ഭാഷാ ഭിന്നതകൾ ഉൾക്കൊള്ളുന്ന രീതിയിൽ നടത്തിയ ശുശ്രൂഷയിൽ ആഫ്രിക്കൻ കലാസംഘത്തിന്റെ ഗാനവും നൃത്തവും ശ്രദ്ധേയമായി. ചടങ്ങ് ആത്മീയതക്കും സാംസ്കാരിക ഐക്യത്തിനും ഒരു വേദിയായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img