11:14am 25 June 2026
NEWS
സാനി ഇന്ത്യ നൂതന യന്ത്രങ്ങളുടെ ശ്രേണി എക്സ്കോൺ 2025 ൽ അവതരിപ്പിച്ചു
10/12/2025  04:49 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സാനി ഇന്ത്യ നൂതന യന്ത്രങ്ങളുടെ ശ്രേണി എക്സ്കോൺ 2025 ൽ അവതരിപ്പിച്ചു

ബെംഗളൂരു: നിർമാണ-ഹെവി ഉപകരണ നിർമ്മാതാക്കളായ സാനി ഇന്ത്യ തങ്ങളുടെ ഏറ്റവും ശക്തവും നൂതനവുമായ യന്ത്രങ്ങളുടെ നിര ബെംഗളുരുവിൽ നടന്ന എക്സ്കോൺ 2025-ൽ അനാച്ഛാദനം ചെയ്‌തു. വേഗത, സുസ്ഥിരത, ചെലവ് കാര്യക്ഷമത, വലിയ തോതിലുള്ള നിർവ്വഹണം എന്നിവയ്ക്കായി രൂപകൽപ്പന ചെയ്ത 39 പുതിയ തലമുറ മെഷീനുകളാണ് കമ്പനി അവതരിപ്പിച്ചത്.

ഖനനം, ഹെവി-ഡ്യൂട്ടി ഇലക്ട്രിക് ലോജിസ്റ്റിക്‌സ്, ഫോർക്ക് ലിഫ്റ്റുകൾ, ഹോയിസ്റ്റിംഗ് എന്നിവ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലാണ് പുതിയ ഉൽപ്പന്നങ്ങൾ. ഇതിൽ സുസ്ഥിരമായ നിർമ്മാണത്തിനുള്ള എസ്‌വൈ215ഇപി (21-ടൺ കേബിൾ-ഓപ്പറേറ്റഡ് ഇലക്ട്രിക് എക്‌സ്‌കവേറ്റർ), എസ്‌വൈ375ഇപി (38-ടൺ ക്ലാസ് കേബിൾ ഓപ്പറേറ്റഡ് ഇലക്ട്രിക് എക്‌സ്‌കവേറ്റർ) എന്നീ ഇലക്ട്രിക് എക്‌സ്‌കവേറ്ററുകൾ ശ്രദ്ധേയമാണ്. 

ഇവ മലിനീകരണം ഇല്ലാത്തതും പ്രവർത്തനച്ചെലവ് മൂന്നിരട്ടി വരെ കുറയ്ക്കുന്നതുമാണ്. കൂടാതെ, തുറസ്സായ സ്ഥലങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ 3-ടൺ, 5-ടൺ ഇലക്ട്രിക് ഫോർക്ക് ലിഫ്റ്റുകളും കമ്പനി അവതരിപ്പിച്ചു. പുതിയ എക്‌സ്‌കവേറ്ററുകൾ, ക്രെയിനുകൾ, റോഡ് റോളറുകൾ എന്നിവയും ഈ ശ്രേണിയിൽ ഉൾപ്പെടുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img