NEWS
സാനു മാഷിൻറെ വിടവാങ്ങൽ സാംസ്കാരിക ലോകത്തിനും ദേശീയോദ്ഗ്രഥന സമൂഹത്തിനും കനത്ത നഷ്ടം കേരള ഹിന്ദി പ്രചാര സഭ
03/08/2025 11:19 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി : ആയിരക്കണക്കിന് പ്രമുഖരായ ശിഷ്യന്മാരുടെ ഗുരുവും സാംസ്കാരിക കേരളത്തിൻറെ ശബ്ദവുമായിരുന്ന പ്രൊഫസർ എം കെ സാനു മാഷിൻറെ വിയോഗം സാംസ്കാരിക ലോകത്തിനും ദേശീയോദ്ഗ്രഥന സമൂഹത്തിനും തീരാനഷ്ടമാണെന്നു കേരള ഹിന്ദി പ്രചാര സഭ സെക്രട്ടറി അഡ്വ ബി മധു അനുശോചന സന്ദേശത്തിൽ പറഞ്ഞു.കേരള ഹിന്ദി പ്രചാര സഭയുടെ ആജീവനാന്ത മിത്രവും സഹകാരിയും ആയിരുന്നു സാനു മാഷ് എന്നും അദ്ദേഹം അനുസ്മരിച്ചു.കഴിഞ്ഞവർഷം പ്രായത്തെ അവഗണിച്ചു കേരള ഹിന്ദി പ്രചാര സഭയുടെ സുഗമ ഹിന്ദി പരീക്ഷാർത്ഥികൾക്കുള്ള അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു കൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗം കാലത്തിനു മുന്നേ സഞ്ചരിക്കുന്നതായിരുന്നു എന്നും കേരള ഹിന്ദി പ്രചാര സഭ സെക്രട്ടറി പറഞ്ഞു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








