
വേടൻ പ്രശസ്തനായത് കഞ്ചാവ് കേസിൽ പ്രതിയായതുകൊണ്ടാണെന്ന് സന്തോഷ് പണ്ഡിറ്റ്. താൻ ആദ്യമായി വേടനെപറ്റി കേട്ടത് കഞ്ചാവ് കേസ് വന്നുകഴിഞ്ഞാണെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ആദ്യം കേരളം ലോറി ഉടമ മനാഫിനെ വാഴ്ത്തി, പിന്നെ അത് വേടനെയായെന്നും ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിക്കവെ സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
അതേ സമയം റാപ്പർ വേടനെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വേടൻറെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകി. വേടനെതിരെ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്നാണ് പരാതിയിലുള്ളത്. വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുണ്ട്. വേടൻറെ വാക്കുകളെ നിശബ്ദമാക്കാനാണ് ഇതിലൂടെ ശ്രമം എന്നാണ് പരാതിയിൽ പറയുന്നത്. വേടൻറെ സഹോദരനാണ് ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
സന്തോഷ് പണ്ഡിറ്റിൻറെ വാക്കുകൾ
‘വേടൻ ഇപ്പോൾ ഔട്ടായി, വേടൻ വന്നത് ശരിക്കും പണിയായത് മനാഫിനാണ്. മനാഫ് നന്മ മരം കളിച്ച് പ്രശസ്തനായി വരുമ്പോഴാണ് വേടൻറെ വരവ്, അതോടെ മനാഫ് ഔട്ടായി. ഇപ്പോൾ വേടനും ഔട്ടാവും, ഞാൻ വേടനെ പറ്റി അറിഞ്ഞത് കഞ്ചാവ് കേസിൽ പ്രതിയായപ്പോഴാണ്. അതാണ് അയാളെ പ്രശസ്തനാക്കിയതും,’











