10:24pm 10 November 2026
NEWS
ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ ഇന്ത്യൻ സ്വാതന്ത്യദിനം ആഘോഷിച്ചു
16/08/2025  01:20 PM IST
nila
ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ ഇന്ത്യൻ സ്വാതന്ത്യദിനം ആഘോഷിച്ചു

ദോഹയിലെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ 2025 ആഗസ്റ്റ് 15-ന് ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം  ആഘോഷിച്ചു.രാജ്യത്തിൻ്റെ ഐക്യം, അഖണ്ഡത, സാഹോദര്യം എന്നീ മൂല്യങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുള്ളതായിരുന്നു സ്വാതന്ത്ര്യദിനാഘോഷം .സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റി
ആക്റ്റിംഗ് പ്രസിഡൻ്റ്  അൻവർ ഹുസൈൻ, പ്രിൻസിപ്പൽ  റഫീഖ് റഹീം എന്നിവർ സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി .സീനിയർ ഓപ്പറേഷൻസ് മാനേജർ  അബ്ദുൽ ഹമീദ്, സ്കൂൾ സ്റ്റാഫ് അംഗങ്ങൾ, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു. സ്വാതന്ത്ര്യദിന സന്ദേശം നൽകിക്കൊണ്ട് സംസാരിച്ച
പ്രിൻസിപ്പൽ റഫീക്ക് റഹിം ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പ്രധാന പങ്കുവഹിച്ച ധീരദേശാഭിമാനികളുടെ സേവനത്തെ പ്രകീർത്തിച്ചു. നാനാത്വത്തിൽ എകത്വം എന്ന ആശയം ഉൾക്കൊണ്ടുകൊണ്ട് സഹിഷ്ണുതയുള്ളവരാകാനും മാതൃരാജ്യത്തോടുള്ള കടമകൾക്ക് പ്രാമുഖ്യം നൽകാനും അദ്ദേഹം ഉപദേശിച്ചു.
കലാ വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ അദ്ധ്യാപകർ അവതരിപ്പിച്ച ദേശഭക്തിഗാനം പ്രേക്ഷകരിൽ ദേശാഭിമാനം ഉണർത്തി.
സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്ത ഏവർക്കും മധുരം വിതരണം ചെയ്തതോടെ ആഘോഷപരിപാടിയ്ക്ക് പരിസമാപ്തിയായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img