12:07am 30 May 2026
NEWS
സനൽ കുമാറിന് സംസ്കൃതി സ്വീകരണം നൽകി
10/02/2025  03:57 PM IST
സനൽ കുമാറിന് സംസ്കൃതി സ്വീകരണം നൽകി

ഹ്രിസ്വ സന്ദർശനാർത്ഥം ഖത്തറിൽ എത്തിയ കേരള സംസ്ഥാന കോഓപ്പറേറ്റിവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ 
അഡ്വ. ആർ സനൽകുമാറിന് സംസ്‌കൃതി ഖത്തർ സ്വീകരണം നൽകി. 

ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിൽ സംസ്കൃതി ഖത്തർ നടത്തുന്ന സാമൂഹിക- സാംസ്‌കാരിക സേവന പ്രവർത്തനങ്ങൾ മാതൃകപരവും അഭിനന്ദനർഹവുമാണെന്ന് സനൽ കുമാർ അഭ്പ്രയപ്പെട്ടു. 

കേരളത്തിന്റെ ആപൽ ഘട്ടങ്ങളിലെല്ലാം പ്രവാസി സമൂഹം കേരളീയ സമൂഹത്തിന് നൽകിയ പിന്തുണകൾ വിസ്മരിക്കാനാകില്ലെന്നും അദ്ദേഹം 
സ്വീകരണ ചടങ്ങിൽ അഭിപ്രയപ്പെട്ടു 

സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീർ അദ്ധ്യക്ഷനായിരിന്നു 
ചടങ്ങിൽ സംസ്‌കൃതി സെക്രെട്ടറി ബിജു പി മംഗലം സ്വാഗതവും വൈസ് പ്രസിഡന്റ് നിധിൻ എസ് ജി നന്ദിയും രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img