
ദോഹ : മെയ് 18 മുതൽ 25 വരെ സംസ്കൃതി ഖത്തറിന്റെ ആഭിമുഖ്യത്തിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റ് സംസ്കൃതി പ്രീമിയർ ലീഗ് (എസ് പി എൽ) സീസൺ 2 സമാപിച്ചു. വളരെ വാശിയേറിയ കലാശപ്പോരാട്ടത്തിൽ ഹനാൻ ക്രിക്കറ്റ് ക്ലബ് 11 റണ്ണുകൾക്ക് യമ്മി ടേസ്റ്റ് റെസ്റ്റോറന്റ് ടീമിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. ടൂര്‍ണമെന്റിലുടനീളം മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ഹനാൻ ക്രിക്കറ്റ് ക്ലബ്ന്റെ മുഹമ്മദ് സക്കീർ ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദി മാച്ചും ടൂർണമെന്റിലെ മികച്ച ബാറ്ററും ആയി. യമ്മി ടേസ്റ്റ് റെസ്റ്റോറന്റ് ടീമിന്റെ സീഷാൻ ഷാനി ടൂർണമെന്റിലെ മികച്ച ബൗളറും, പ്ലേയർ ഓഫ് ദി ടൂർണമെന്റും ആയി. ഫൈനൽ മത്സരത്തിൽ ഖത്തർ വിമൻസ് ക്രിക്കറ്റ് ടീമംഗം സബീജ എ പി മുഖ്യാതിഥിയായി പങ്കെടുത്തു. മുഖ്യാതിഥിയോടൊപ്പം സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, കേരള പ്രവാസി ക്ഷേമനിധി ഡയറക്ടർ ഇ എം സുധീർ, സംസ്കൃതി ഭാരവാഹികളായ നിതിൻ എസ് ജി , ശിഹാബ് തൂണേരി, ബിജു പി മംഗലം, സുനീതി സുനിൽ,അബ്ദുൾ അസീസ്, മുൻ ഭാരവാഹികളായ എ സുനിൽ , സാൾട്ടസ് സാമുവൽ, സ്പോർട്സ് കമ്മിറ്റി കൺവീനർ മനാഫ് ആറ്റുപുറം, സൗത്ത് മേഖല ഭാവാഹികൾ ആയ ജിജേഷ് കൊടക്കൽ, റിജോ, ദോഹ സെന്റർ യൂണിറ്റ് ഭാരവാഹികൾ ആയ വൈശാഖ്, മനോജ്, എസ് പി എൽ കൺവീനർ രാഹുൽ, വളണ്ടീയർ ക്യാപ്റ്റൻ മിജു തുടങ്ങിയവർ ചേർന്ന് വിജയികൾക്ക് ട്രോഫികളും, മെഡലുകളും വിതരണം ചെയ്തു.











