01:42am 29 October 2026
NEWS
പാകിസ്ഥാനിൽ സംസ്കൃതം പഠിപ്പിക്കാൻ തുടങ്ങി; ഇനി മഹാഭാരതവും ഭ​ഗവത്​ഗീതയും പഠിപ്പിക്കും
13/12/2025  05:25 AM IST
nila
പാകിസ്ഥാനിൽ സംസ്കൃതം പഠിപ്പിക്കാൻ തുടങ്ങി; ഇനി മഹാഭാരതവും ഭ​ഗവത്​ഗീതയും പഠിപ്പിക്കും

ഇസ്‌ലാമാബാദ്: പാകിസ്ഥാന്റെ അക്കാദമിക് രം​ഗത്ത് ചരിത്രപരമായ തീരുമാനമെടുത്ത് ലാഹോർ യൂണിവേഴ്സിറ്റി ഓഫ് മാനേജ്മെന്റ് സയൻസസ്. ഈ സെമസ്റ്ററിൽ സംസ്കൃതം ഔദ്യോഗിക കോഴ്‌സായി പഠിപ്പിക്കാനാണ് സർവകലാശാലയുടെ തീരുമാനം. 1947 ൽ രാജ്യം നിലവിൽ വന്നതിന്  ശേഷമുള്ള ചരിത്രത്തിൽ ആദ്യമായാണ് ഒരു പാകിസ്ഥാൻ സർവകലാശാല ക്ലാസ് മുറികളിൽ സംസ്കൃതത്തിന് ഔപചാരിക സ്ഥാനം നൽകുന്നത്. മഹാഭാരതം, ഭഗവദ്ഗീത തുടങ്ങിയ ഇന്ത്യൻ ഇതിഹാസങ്ങളെ ആസ്പദമാക്കിയ കോഴ്‌സുകളും അടുത്ത ഘട്ടത്തിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

ലോകത്തിലെ ഏറ്റവും പുരാതനവും വിപുലമായ സ്വാധീനമുളളതുമായ ഭാഷയായ സംസ്കൃതം പാകിസ്ഥാനിൽ നിന്നും അപ്രത്യക്ഷമായത് വിദ്യാഭ്യാസരംഗത്തിനുള്ള വലിയ ഒരു നഷ്ടമായിരുന്നു എന്നാണ് സർവകലാശാലയുടെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നത്. ഇപ്പോൾ അതിനെ പാഠ്യപദ്ധതിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നത് ദക്ഷിണേഷ്യയുടെ വൈവിധ്യമാർന്ന ബൗദ്ധിക–സാംസ്കാരിക പാരമ്പര്യവുമായി വീണ്ടും ബന്ധം സ്ഥാപിക്കാനുള്ള ശ്രമമാണെന്ന് സർവകലാശാല വ്യക്തമാക്കുന്നു.

ആദ്യമായി വിദ്യാർത്ഥികൾ, ഗവേഷകർ, നിയമപഠിതാക്കൾ, അധ്യാപകർ എന്നിവർക്കായി വാരാന്ത്യ ക്ലാസുകളായി സംസ്കൃത പഠനം ആരംഭിച്ചിരുന്നു. ലഭിച്ച ഉയർന്ന പ്രതികരണം പരിഗണിച്ചാണ് ദീർഘകാല കോഴ്‌സ് ആരംഭിക്കുന്നതെന്ന് ലംസ്സിലെ പ്രതിനിധിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img