NEWS
പ്രമുഖ പോളോ താരവും ബോളിവുഡ് നടി കരിഷ്മ കപൂറിൻ്റെ മുൻ ഭർത്താവുമായ സഞ്ജയ് കപൂർ 53 വ്യാഴാഴ്ച ഇംഗ്ലണ്ടില്‍ അന്തരിച്ചു.
13/06/2025 05:50 PM IST
സണ്ണി ലുക്കോസ്

ഗാർഡ്സ് പോളോ ക്ലബ്ബില്‍ പോളോ കളിച്ചുകൊണ്ടിരിക്കുമ്ബോള്‍ അറിയാതെ ഒരു തേനീച്ചയെ വിഴുങ്ങിയെന്നും തൊണ്ടയില്‍ ഇതിന്റെ കുത്തേറ്റതാണ് ശ്വാസതടസത്തിന് കാരണമായതെന്നുമാണ് വിവരം. തുടർന്ന് കളിനിർത്തി അദ്ദേഹം ഗ്രൗണ്ടിന് പുറത്തേക്കുപോയി. ഉടൻ ഹൃദയാഘാതമുണ്ടായി മരണം സംഭവിക്കുകയായിരുന്നു. മൊബിലിറ്റി ടെക്നോളജി കമ്ബനിയായ സോന കോംസ്റ്റാറിൻ്റെ ചെയർമാനാണ് സുഞ്ജയ് കപൂർ. 1995-ല്‍ സ്ഥാപിതമായ സോന കോംസ്റ്റാറിൻ്റെ ആസ്ഥാനം ഗുരുഗ്രാമിലാണ്, ഇന്ത്യ, യുഎസ്‌എ, സെർബിയ, മെക്സിക്കോ, ചൈന എന്നിവിടങ്ങളില്‍ കമ്ബനിക്ക് നിർമ്മാണ, ഗവേഷണ വികസന കേന്ദ്രങ്ങളുണ്ട്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











