01:42pm 09 December 2024
NEWS
ശിവകാർത്തികേയന് വില്ലനാകുന്ന 'ലിയോ' ഫെയിം താരം...
07/06/2024  12:38 PM IST
nila
ശിവകാർത്തികേയന് വില്ലനാകുന്ന 'ലിയോ' ഫെയിം താരം...

തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ ശിവകാർത്തികേയൻ നായകനായി അഭിനയിച്ചു അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രമാണ് 'അമരൻ'. മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്തിരിക്കുന്ന ഈ ചിത്രത്തിൽ സായ് പല്ലവി, രാഹുൽ ബോസ്, ഭുവൻ അരോര, ശ്രീകുമാർ, ലാലു തുടങ്ങി ഒരുപാട് താരങ്ങൾ അണിനിരക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ ജോലികൾ പൂർത്തിയാക്കിയ ശിവകാർത്തികേയൻ ഇപ്പോൾ എ.ആർ. മുരുഗദാസ് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. 

രുക്മണി വസന്തമാണ് ഈ ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത്. മലയാളി താരം ബിജു മേനോനും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. ഇതിന്റെ ചിത്രീകരണം  ചെന്നൈയിൽ ഇപ്പോൾ നടന്നു വരുന്ന സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ പ്രധാന വില്ലൻ കഥാപാത്രം അവതരിപ്പിക്കുന്നത് പ്രശസ്ത ബോളിവുഡ് താരവും, ഈയിടെ പുറത്തുവന്ന  വിജയിന്റെ 'ലിയോ'യിൽ വില്ലനായും അഭിനയിച്ച സഞ്ജയ് ദത്താണ് എന്നുള്ള വിവരം ലഭിച്ചിരിക്കുന്നത്. നിലവിൽ ശിവകാർത്തികേയനും, സഞ്ജയ് ദത്തും തമ്മിലുള്ള ആക്ഷൻ രംഗങ്ങളാണ് ചിത്രീകരിച്ച്‌ വരുന്നത്. ഈ വർഷം സെപ്റ്റംബറിൽ റിലീസ് ചെയ്യാനുള്ള പ്ളാനോടുകൂടിയാണ് ചിത്രം ഒരുങ്ങി വരുന്നത്. രജിനികാന്ത് നായകനായ  'ദർബാർ' എന്ന ചിത്രത്തിന് ശേഷം എ.ആർ. മുരുഗദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img img