09:05am 30 April 2026
NEWS
മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകൾക്ക് നേരെ സംഘപരിവാർ പ്രകോപനം
22/09/2025  04:26 PM IST
nila
 മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകൾക്ക് നേരെ സംഘപരിവാർ പ്രകോപനം

ജാർഖണ്ഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകൾക്ക് നേരെ സംഘപരിവാർ പ്രകോപനം. ജംഷഡ്പുർ ടാറ്റാനഗർ റെയിൽവേ സ്റ്റേഷനിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. കന്യാസ്ത്രീകളെയും പത്തൊൻപത് കുട്ടികളെയും വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്‌റംഗ്ദൾ പ്രവർത്തകർ മതപരിവർത്തനം ആരോപിച്ച് തടഞ്ഞുവെക്കുകയായിരുന്നു. 

മതപരിവർത്തനം ചൂണ്ടിക്കാട്ടി കന്യാസ്ത്രീകളെയും കുട്ടികളെയും തടഞ്ഞ വിവരം വിഎച്ച്പി, ബംജ്‌റംഗ്ദൾ പ്രവർത്തകർ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പങ്കുവെച്ചിരുന്നു. ഇതോടെ പ്രകോപനവുമായി കൂടുതൽ പ്രവർത്തകർ റെയിൽവേ സ്റ്റേഷനിലേക്കെത്തി. ഇതോടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും പൊലീസും വിഷയത്തിൽ ഇടപെട്ടു. കന്യാസ്ത്രീകളെയും സംഘത്തെയും സ്റ്റേഷനിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്തു. ജംഷഡ്പുർ രൂപതയുടെ കീഴിൽ നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ പോയതാണെന്ന് കന്യാസ്ത്രീകൾ വ്യക്തമാക്കി. ഇതോടെയാണ് കന്യാസ്ത്രീകളെയും ഒപ്പമുണ്ടായിരുന്ന കുട്ടികളെയും പൊലീസ് വിട്ടയച്ചത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img