
ചെങ്ങന്നൂർ: കേരള നിയസഭയിൽ ഇനിമുതൽ ദേശീയതയുടെ ശബ്ദം മുഴുങ്ങുമെന്ന് ബിജെപി സൗത്ത് ജില്ലാ പ്രസിഡൻ്റ് സന്ദീപ് വാചസ്പതി പറഞ്ഞു. കേരളത്തിൽ ബിജെപി കൈവരിച്ച വിജയത്തിൽ ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റിയുടെ വിജയാഘോഷം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു. അഴിമതിക്കെതിരെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടേയും ശബ്ദമായി പുതിയ എംഎൽഎമാർ മാറും.
മണ്ഡലം പ്രസിഡൻറ് പ്രമോദ് കാരയ്ക്കാട് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം. വി ഗോപകുമാർ, മേഖല ജനറൽ സെക്രട്ടറി സജു ഇടക്കല്ലിൽ, ജില്ലാ ഭാരവാഹികളായ ഡി. വിനോദ് കുമാർ, കലാരമേശ്, ശ്രീരാജ്
ശ്രീവിലാസം, രമേശ് പേരിശ്ശേരി,
കെ. ജി കർത്ത, അനീഷ് മുളക്കുഴ, മനു കൃഷ്ണൻ, പി. എ നാരായണൻ, ഗീത അനിൽ, സിന്ധു ലക്ഷ്മി, രോഹിത്ത് പി. കുമാർ, എൻ. ആർ സനൽ കുമാർ, സിനി ബിജു, കെ. കെ വിനോദ്, സ്മിത രാജേഷ്, ജിജി കുഞ്ഞുകുഞ്ഞ്, ബി. ജയകുമാർ, ജിബി കീക്കാട്ടിൽ, എ. കെ ഗിരീഷ്, സിന്ധു ജി. നായർ തുടങ്ങിയവർ പങ്കെടുത്തു.










