09:47am 21 July 2024
NEWS
കാറിൽ സ്വിമ്മിംഗ് പൂൾ ഒരുക്കിയത് അറിവില്ലായ്മ കൊണ്ടെന്ന് സഞ്ചു ടെക്കി
14/06/2024  07:11 PM IST
സണ്ണി ലൂക്കോസ് ചെറുകര
കാറിൽ സ്വിമ്മിംഗ് പൂൾ ഒരുക്കിയത് അറിവില്ലായ്മ കൊണ്ടെന്ന് സഞ്ചു ടെക്കി

കാറിൽ സ്വിമ്മിംഗ് പൂൾ സജ്ജീകരിച്ച് കുളിച്ച് യാത്ര ചെയ്ത സംഭവത്തിൽ വിശദീകരണവുമായി സഞ്ജു ടെക്കി. മോട്ടോർ വാഹന വകുപ്പ് നൽകിയ നോട്ടീസിനാണ് വിശദീകരണം നൽകിയത്. വാഹനങ്ങളിലെ രൂപമാറ്റം ഗതാഗത നിയമ ലംഘനമാണെന്ന് അറിയില്ലെന്നായിരുന്നു സഞ്ജു ടെക്കിയുടെ വിശദീകരണം.

 അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും കൂടുതൽ കടുത്ത നടപടിയിലേക്ക് കടക്കരുതെന്നും വിശദീകരണത്തിൽ സഞ്ജു ടെക്കി വ്യക്തമാക്കുന്നു. പരിശോധിച്ചശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെൻറ് ആർടിഒ അറിയിച്ചു.

 അതേസമയം, കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ സജ്ജീകരിച്ച് കുളിച്ച് യാത്ര ചെയ്ത വ്ലോഗർ സഞ്ജു ടെക്കിയും സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂഹികസേവനം തുടരുകയാണ്.  ഇക്കഴിഞ്ഞ ജൂൺ 11നാണ് സാമൂഹിക സേവനം ആരംഭിച്ചത്. 15 ദിവസത്തേക്കാണ് സേവനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA