02:18pm 22 June 2026
NEWS
ഫുട്ബോൾ ആരാധകർക്കായി ക്യാംപെയ്ൻ അവതരിപ്പിച്ച് സാംസങ്
22/06/2026  10:58 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഫുട്ബോൾ ആരാധകർക്കായി ക്യാംപെയ്ൻ അവതരിപ്പിച്ച് സാംസങ്

 

ഇന്ത്യയിലെ പ്രമുഖ ഉപഭോക്തൃ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്, ഫുട്ബോൾ ആരാധകർക്കായി പ്രത്യേക ഓഫറുകളുമായി ‘ബിഗ് ഗെയിം, ബിഗ്ഗർ സ്‌ക്രീൻ, ബിഗ്ഗസ്റ്റ് മൊമെന്റ്സ്’ ക്യാംപെയ്ൻ പ്രഖ്യാപിച്ചു. സാംസങിന്റെ 2026 വിഷൻ എഐ ബിഗ് ടി.വി ശ്രേണിയിലൂടെ ആരാധകർക്ക് സ്റ്റേഡിയം അനുഭവം വീട്ടിലെത്തിക്കുകയാണ് ഈ ക്യാംപെയിന്റെ ലക്ഷ്യം. എഐ സോക്കർ മോഡോടുകൂടിയ വിഷൻ എഐ ടി.വികൾ ഫുട്ബോൾ മത്സരങ്ങൾ കൂടുതൽ ആസ്വാദ്യകരമാക്കുന്നു.

2026 വിഷൻ എഐ ടി.വി ശ്രേണിയിൽ ലഭ്യമായ എഐ സോക്കർ മോഡ്, തത്സമയ ദൃശ്യ വിശകലനത്തിലൂടെ പന്തിന്റെ ചലനം കൂടുതൽ സുഗമമാക്കുകയും, നിറങ്ങളുടെ മിഴിവ് വർധിപ്പിക്കുകയും, സ്റ്റേഡിയം ശബ്ദാനുഭവം കൂടുതൽ യാഥാർഥ്യമാക്കുകയും ചെയ്യുന്നു. ബിക്സ്ബി, പെർപ്ലെക്സിറ്റി, മൈക്രോസോഫ്റ്റ് കോപൈലറ്റ് തുടങ്ങിയ എഐ പ്ലാറ്റ്‌ഫോമുകൾ സംയോജിപ്പിച്ച വിഷൻ എഐ കമ്പാനിയൻ (വി.എ.സി), വ്യക്തിഗത ടി.വി അനുഭവം നൽകുന്നു. എഐ അപ്‌സ്‌കെയിലിംഗ് പ്രോ കുറഞ്ഞ റെസല്യൂഷനിലുള്ള ഉള്ളടക്കത്തെ കൂടുതൽ വ്യക്തതയോടെയും കോൺട്രാസ്റ്റോടെയും അവതരിപ്പിക്കുമ്പോൾ, കളർ ബൂസ്റ്റർ പ്രോ ദൃശ്യങ്ങൾക്ക് ജീവൻ പകരുന്ന നിറങ്ങൾ നൽകുന്നു. എഐ സൗണ്ട് കണ്ട്രോളർ പ്രോ കമന്ററി, സംഗീതം, പ്രേക്ഷക ശബ്ദം എന്നിവ ക്രമീകരിച്ച് മികച്ച ശബ്ദാനുഭവം ഉറപ്പാക്കുന്നു.

ഓഫറിന്റെ ഭാഗമായി, വാങ്ങുന്ന മോഡലിനെ ആശ്രയിച്ച് 92,990 രൂപ വരെ വിലവരുന്ന സൗജന്യ സൗണ്ട്ബാർ അല്ലെങ്കിൽ 2,14,990 രൂപ വരെ വിലവരുന്ന സൗജന്യ ടി.വി ലഭിക്കും. കൂടാതെ 20 ശതമാനം വരെ ക്യാഷ്ബാക്ക്, സീറോ ഡൗൺ പേയ്മെന്റ് സൗകര്യം, 30 മാസം വരെ ഇ.എം.ഐ പദ്ധതികൾ എന്നിവയും സാംസങ് വാഗ്ദാനം ചെയ്യുന്നു.

75 ഇഞ്ച് മുതൽ ആരംഭിക്കുന്ന സാംസങ് വിഷൻ എഐ ബിഗ് ടി.വികൾ, സാംസങ് ടി.വി പ്ലസ്, സാംസങ് കെയർ പ്ലസ്, സാംസങ് ഫിനാൻസ് പ്ലസ്, സൗണ്ട് പ്ലസ്, ആർട്ട് പ്ലസ്, ഏഴ് വർഷത്തെ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്‌ഗ്രേഡ് എന്നിവ ഉൾപ്പെടുത്തി സമ്പൂർണ വിനോദാനുഭവം നൽകുന്നു. സാംസങ് ഇന്ത്യയുടെ റീട്ടെയിൽ, ഓൺലൈൻ വിൽപ്പന ശൃംഖലകളിലൂടെ ഉപഭോക്താക്കൾക്ക് ഈ പ്രത്യേക ഓഫറുകൾ പ്രയോജനപ്പെടുത്താം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img