05:39pm 06 August 2026
NEWS
ഓണത്തിന് ‘മൈ കേരള, മൈ സാംസങ്’ ഓഫറുകളുമായി സാംസങ് ഇന്ത്യ


05/08/2026  11:25 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഓണത്തിന്  മൈ കേരള, മൈ സാംസങ്  ഓഫറുകളുമായി സാംസങ് ഇന്ത്യ

 

കൊച്ചി : ഓണാഘോഷങ്ങൾ മുന്നിൽകണ്ട് സാംസങ് ഇന്ത്യയുടെ ‘മൈ കേരള, മൈ സാംസങ്’ ക്യാമ്പയിൻ വീണ്ടും ആരംഭിച്ചു. കുടുംബങ്ങൾക്ക് ആഘോഷകാലത്ത് കൂടുതൽ മൂല്യവും സൗകര്യവും ഒരുക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുത്ത ബെസ്‌പോക്ക് എഐ റഫ്രിജറേറ്ററുകൾ, വാഷിങ് മെഷീനുകൾ, എയർ കണ്ടീഷണറുകൾ എന്നിവയ്ക്ക് 20,000 രൂപ വരെ ക്യാഷ്ബാക്ക്, അധിക വാറന്റി, ആകർഷക ഇഎംഐ ആനുകൂല്യങ്ങൾ എന്നിവ കമ്പനി പ്രഖ്യാപിച്ചു.

കേരളത്തിലെ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുത്ത ബെസ്‌പോക്ക് എഐ ഗൃഹോപകരണങ്ങൾ വാങ്ങുമ്പോൾ 20,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. തിരഞ്ഞെടുത്ത റഫ്രിജറേറ്ററുകൾക്കും വാഷിങ് മെഷീനുകൾക്കും ഒരു വർഷത്തെ എക്സ്റ്റെൻഡഡ് വാറന്റി വാങ്ങുന്നവർക്ക് രണ്ട് വർഷത്തെ അധിക വാറന്റി സൗജന്യമായി ലഭിക്കും. തിരഞ്ഞെടുത്ത സിംഗിൾ-ഡോർ റഫ്രിജറേറ്ററുകൾക്ക് 99 രൂപയ്ക്ക് ഒരു വർഷത്തെ എക്സ്റ്റെൻഡഡ് വാറന്റിയും കമ്പനി ഒരുക്കിയിട്ടുണ്ട്.

സാംസങ് ഫിനാൻസ് പ്ലസ് വഴി പേപ്പർലെസ് ഡിജിറ്റൽ ഫിനാൻസിങ്, സീറോ ഡൗൺ പേയ്മെന്റ് സൗകര്യങ്ങൾ എന്നിവയും ലഭ്യമാണ്. 25 കിലോഗ്രാം വാഷർ-ഡ്രയർ കോംബോ വാങ്ങുന്നവർക്ക് 30 മാസത്തെ പലിശരഹിത ഇഎംഐ പദ്ധതിയിൽ ആദ്യ ഇഎംഐ സാംസങ് വഹിക്കും. ‘മൈ സാംസങ്, മൈ ഇഎംഐ’ പദ്ധതിയിലൂടെ തിരഞ്ഞെടുത്ത ഗൃഹോപകരണങ്ങൾ 890 രൂപ മുതൽ പ്രതിമാസ ഇഎംഐയിൽ സ്വന്തമാക്കാം. കൂടാതെ, സൈഡ്-ബൈ-സൈഡ് റഫ്രിജറേറ്ററുകൾക്ക് 2,990 രൂപ, ഫ്രോസ്റ്റ്-ഫ്രീ (300 ലിറ്ററിൽ താഴെ) മോഡലുകൾക്കും സിംഗിൾ-ഡോർ റഫ്രിജറേറ്ററുകൾക്കും 990 രൂപ മുതൽ ഇഎംഐ ലഭ്യമാണ്.

എയർ കണ്ടീഷണറുകൾക്കായി 3,990 രൂപ മുതൽ ആരംഭിക്കുന്ന അഞ്ച് വർഷത്തെ കെയർ പായ്ക്കും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ സൗജന്യ ഇൻസ്റ്റലേഷൻ, 15 സൗജന്യ സർവീസുകൾ, സൗജന്യ ഗ്യാസ് റീചാർജ് എന്നിവ ഉൾപ്പെടുന്നു. കൂടാതെ സീറോ ഡൗൺ പേയ്മെന്റ്, 1,990 രൂപ മുതൽ നിശ്ചിത ഇഎംഐ, അഞ്ച് വർഷത്തെ സമഗ്ര വാറന്റി എന്നിവയും ലഭ്യമാണ്. ആറാം വർഷത്തിലേക്ക് കടക്കുന്ന ‘മൈ കേരള, മൈ സാംസങ്’ ക്യാമ്പയിൻ ഓണത്തിന്റെ ആഘോഷവേളയിൽ കേരളത്തിലെ ഉപഭോക്താക്കൾക്ക് മികച്ച ഓഫറുകളും മൂല്യവർധിത ആനുകൂല്യങ്ങളും എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img