
ഗാലക്‌സി ടാബ് എസ്12 അൾട്രാ, എസ്12+ മോഡലുകൾക്ക് പ്രത്യേക ഓഫറുകൾ; ഒക്ടോബർ 7 മുതൽ വിപണിയിൽ
സാംസങ് ഗാലക്‌സി ടാബ് എസ്12 സീരീസിന്റെ ഇന്ത്യയിലെ വില പ്രഖ്യാപിച്ചു. ഗാലക്‌സി ടാബ് എസ്12 അൾട്രാ, ഗാലക്‌സി ടാബ് എസ്12+ മോഡലുകൾ ഒക്ടോബർ 7 മുതൽ ലഭ്യമാകും. സ്ലിം ഡിസൈൻ, ശക്തമായ പ്രകടനം, ഗാലക്‌സി എ.ഐ. ഫീച്ചറുകൾ എന്നിവയാണ് പുതിയ ടാബ് സീരീസിന്റെ പ്രധാന സവിശേഷതകൾ. വാങ്ങുന്നവർക്ക് ടാബ്‌ലെറ്റും സ്മാർട്ട്‌ഫോണും ഒരുമിച്ച് വാങ്ങുമ്പോൾ 15,000 രൂപ വരെ ഇളവും ആക്‌സസറികൾക്ക് 30 ശതമാനം വരെ ഇളവും ലഭിക്കും. ഗ്രേ, സിൽവർ നിറങ്ങളിൽ ലഭ്യമാണ്.
ഗാലക്‌സി ടാബ് എസ്12 അൾട്രായുടെ വില 1,49,999 രൂപയിലും ഗാലക്‌സി ടാബ് എസ്12+ ന്റെ വില 1,29,999 രൂപയിലും ആരംഭിക്കുന്നു. എസ്12 അൾട്രായുടെ പ്രോ കീബോർഡ് കവറിന് 27,999 ഉം എസ്12+ന്റെ പ്രോ കീബോർഡ് കവറിന് 26,499 രൂപയുമാണ് വില. ഒക്ടോബർ 7 മുതൽ സാംസങ് എക്സ്ക്ലൂസീവ് സ്റ്റോറുകൾ, പങ്കാളി സ്റ്റോറുകൾ, സാംസങ് ഡോട്ട് കോം, മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി വിൽപ്പന ആരംഭിക്കും.
14.6 ഇഞ്ച് എസ്12 അൾട്രാ, 12.6 ഇഞ്ച് എസ്12+ മോഡലുകളിൽ 1600 നിറ്റ് വരെ പീക്ക് ബ്രൈറ്റ്നസുള്ള ഡൈനാമിക് അമോലെഡ് 2എക്‌സ് ഡിസ്‌പ്ലേയും വിഷൻ ബൂസ്റ്റർ സാങ്കേതികവിദ്യയും ലഭിക്കും. മൾട്ടി വിൻഡോ സംവിധാനത്തിലൂടെ സ്‌ക്രീൻ മൂന്ന് ഭാഗങ്ങളായി വിഭജിച്ച് ഒരേസമയം വിവിധ ജോലികൾ ചെയ്യാം. 5.1 മില്ലിമീറ്റർ കനം മാത്രമുള്ള എസ്12 അൾട്രാ സാംസങ്ങിന്റെ ഏറ്റവും കനം കുറഞ്ഞ ഗാലക്‌സി ടാബാണ്. 3 നാനോമീറ്റർ പ്രോസസർ, 23 മണിക്കൂർ വരെ ബാറ്ററി ബാക്കപ്പ്, 45 വാട്ട് ഫാസ്റ്റ് ചാർജിങ്, ഐ.പി.68 റേറ്റിങ്, എസ് പെൻ എന്നിവയും സീരീസിലുണ്ട്. പ്രോ കീബോർഡ് കവറിനൊപ്പം ഗാലക്‌സി എ.ഐ. കീയും ലഭ്യമാണ്.
ആൻഡ്രോയിഡ് 17, വൺ യു.ഐ. 9 എന്നിവയിൽ പ്രവർത്തിക്കുന്ന ടാബ് എസ്12 സീരീസിൽ നോട്ട് അസിസ്റ്റ്, ജെമിനി ഉൾപ്പെടുന്ന ഗൂഗിൾ എ.ഐ. പ്രോയുടെ ആറ് മാസത്തെ ട്രയൽ, സാംസങ് ബ്രൗസർ, അഡോബി ഫോട്ടോഷോപ്പ്, ഗുഡ്‌നോട്ട്സ്, ലൂമാഫ്യൂഷൻ, ക്ലിപ്പ് സ്റ്റുഡിയോ പെയിന്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഏഴ് വർഷം വരെ ഒ.എസ്. അപ്‌ഗ്രേഡുകളും സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. സാംസങ് കെയർ+ വഴി അപകടത്തിൽ സംഭവിക്കുന്ന കേടുപാടുകൾക്കുള്ള പരിരക്ഷയും വിപുലീകൃത വാറന്റിയും ലഭിക്കും. ഗാലക്‌സി ടാബ് ശ്രേണിയിൽ ആദ്യമായി സാംസങ് അവതരിപ്പിക്കുന്ന ഗാലക്‌സി ഫോർഎവർ പദ്ധതിയിലൂടെ 40 ശതമാനം ഉറപ്പുള്ള ബൈബാക്ക്, അപ്‌ഗ്രേഡ് സൗകര്യം, സാംസങ് കെയർ+ പരിരക്ഷ എന്നിവയും ലഭിക്കും.
പ്രത്യേക ഓഫറുകളുടെ ഭാഗമായി ₹5,000 വരെ ബാങ്ക് ക്യാഷ്ബാക്ക്, 5,000 വരെ അപ്‌ഗ്രേഡ് ബോണസ്, ടാബ്‌ലെറ്റിനൊപ്പം ഗാലക്‌സി ഫോൾഡ്8/ഫോൾഡ്8 അൾട്രാ, ഫ്ലിപ്പ്8, എസ്26 അൾട്രാ/+, എസ്25 അൾട്രാ/+ തുടങ്ങിയ സ്മാർട്ട്‌ഫോണുകൾ വാങ്ങുമ്പോൾ ₹15,000 വരെ ഇളവ് എന്നിവ ലഭിക്കും. ടാബിനൊപ്പം ബഡ്‌സ്4/ബഡ്‌സ്4 പ്രോ വാങ്ങുമ്പോൾ 15 ശതമാനം ഇളവും പ്രോ കീബോർഡ് കവറിന് 30 ശതമാനം ഇളവും ലഭിക്കും. തെരഞ്ഞെടുത്ത ബാങ്കുകളിലും എൻ.ബി.എഫ്.സികളിലും 24 മാസം വരെ നോ-കോസ്റ്റ് ഇ.എം.ഐ. സൗകര്യവും ലഭ്യമാണ്.
Photo Courtesy - Google









