
ഗുരുഗ്രാം : ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വലിയ സ്ക്രീൻ ടെലിവിഷനുകൾക്ക് പ്രത്യേക ഓഫറുകളുമായി സാംസങ് ഇന്ത്യ. ‘ബിഗ്, ബിഗർ, ബിഗസ്റ്റ്’ എന്ന പേരിൽ അവതരിപ്പിച്ച ക്യാമ്പയിനിലൂടെ തിരഞ്ഞെടുത്ത സാംസങ് വിഷൻ എ.ഐ. ടിവികൾ വാങ്ങുന്നവർക്ക് 1,59,990 രൂപ വരെ വിലയുള്ള സൗജന്യ ടിവിയോ 1,10,990 രൂപ വരെ വിലയുള്ള സൗണ്ട്ബാറോ ലഭിക്കും. കൂടാതെ 20 ശതമാനം വരെ ക്യാഷ്ബാക്ക്, സീറോ ഡൗൺ പേയ്മെന്റ് സൗകര്യം, മൂന്ന് വർഷത്തെ സമഗ്ര വാറന്റി എന്നിവയും ഓഫറിന്റെ ഭാഗമാണ്.
32 ഇഞ്ച് മുതൽ 115 ഇഞ്ച് വരെയുള്ള സാംസങ് വിഷൻ എ.ഐ. ടിവികൾക്ക് മികച്ച ദൃശ്യ-ശ്രാവ്യ അനുഭവം നൽകുന്ന എ.ഐ. സാങ്കേതികവിദ്യയും സ്മാർട്ട്തിങ്സ് കണക്റ്റിവിറ്റിയും ഉൾപ്പെടെയുള്ള സവിശേഷതകളുണ്ട്. നഗരസഭാ പരിധിക്കുള്ളിൽ യോഗ്യമായ ടിവികൾ വാങ്ങുന്നവർക്ക് അപേക്ഷ രജിസ്റ്റർ ചെയ്ത് നാല് മണിക്കൂറിനുള്ളിൽ ഇൻസ്റ്റലേഷൻ ലഭിക്കും; നിബന്ധനകൾ ബാധകം. സാംസങ് ടി.വി. പ്ലസ് വഴി 200-ലധികം സൗജന്യ സ്ട്രീമിങ് ചാനലുകൾ, സാംസങ് ആർട്ട് സ്റ്റോറിൽ മൂന്ന് മാസത്തെ സൗജന്യ പ്രവേശനം, ഏഴ് വർഷം വരെ ഓപ്പറേറ്റിങ് സിസ്റ്റം അപ്ഗ്രേഡുകൾ എന്നിവയും ലഭ്യമാണ്.
Photo Courtesy - Google










