
ദോഹ : സംസ്കൃതി ഖത്തർ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സ്കിൽസ് ഡെവലപ്പ്മെന്റ്സെന്ററിൽ വെച്ച് നടന്ന വനിതാദിനാചരണവും ഇഫ്താർ സംഗമവും അതിനോടൊപ്പം നടന്ന മാഗസിൻ പ്രകാശനവും ശ്രദ്ധേയമായി.സംസ്കൃതി വനിതാവേദി പ്രസിഡൻറ് അനിത ശ്രീനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി സംസ്കൃതി ഖത്തർ ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം ഉദ്ഘാടനം ചെയ്തു.വനിതാവേദിയുടെ ആഭിമുഖ്യത്തിൽ പുറത്തിറങ്ങിയ "വൈഖരി"എന്ന മാഗസിന്റെ പ്രകാശനം സംസ്കൃതി ഖത്തർ പ്രസിഡണ്ട് സാബിത്ത് സഹീർ നിർവഹിച്ചു .പ്രസ്തുത പരിപാടിക്ക് പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ എം സുധീർ ,സംസ്കൃതി വൈസ് പ്രസിഡണ്ട് സുനീതിസുനിൽ, സംസ്കൃതി സെക്രട്ടറി അർച്ചന ഓമനക്കുട്ടൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.250 ഓളം വനിതകളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ വനിതാ വേദി
സെക്രട്ടറി ജസിത നടപ്പുരയിൽ സ്വാഗതവും വനിതാ വേദി വൈസ് പ്രസിഡന്റ് ജാൻസി ജാൻസി റാണി നന്ദിയും രേഖപ്പെടുത്തി.











