02:51am 23 November 2026
NEWS
സംസ്കൃതി ഖത്തർ സി.വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഡോ : സുകുമാർ കാനഡക്ക് സമ്മാനിച്ചു
22/11/2026  03:36 PM IST
nila
 സംസ്കൃതി ഖത്തർ സി.വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഡോ : സുകുമാർ കാനഡക്ക് സമ്മാനിച്ചു

 


 

ദോഹ: വിദേശമലയാളികളിലെ മികച്ച ചെറുകഥാകൃത്തുക്കൾക്കായി സംസ്കൃതി ഖത്തർ ഏർപ്പെടുത്തിയ 2026-ലെ സി.വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം കൈമാറി. ദോഹയിലെ ഐ.സി.സി അശോക ഹാളിൽ ആണ് പുരസ്‌കാരദാന ചടങ്ങുകൾ നടന്നത് . 
മനുഷ്യൻ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കണമെന്നും മറ്റൊരാളുടെ വഴിയല്ല, എഴുതുന്നയാൾ സ്വന്തമായി പുതിയ വഴികളാണ് കണ്ടെത്തേണ്ടതെന്നും, നോവലിനെയും കഥയെയും കവിതയെയും കുറിച്ചുള്ള വായനക്കാരുടെയും നിരൂപകരുടെയും നിർവ്വചനങ്ങളെ റദ്ദ് ചെയ്യുന്നതാകണം പുതിയ കാലത്തെ എഴുത്തുകളെന്നും, സാങ്കേതിക വിദ്യയുടെ പുതിയ കാലത്ത് പ്രവാസലോകത്തു നിന്നുള്ള എഴുത്തുകാരും മുഖ്യധാരാ സാഹിത്യത്തിന്റെ ഭാഗമായിക്കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സി വി ശ്രീരാമൻ ചെറുകഥാ പുരസ്കാര ജൂറി ചെയർമാനും പ്രശസ്ത എഴുത്തുകാരനുമായ ടി.ഡി. രാമകൃഷ്ണൻ ചടങ്ങിൽ അഭിപ്രായപ്പെട്ടു. 
ചടങ്ങിൽ ഡോ: സുകുമാർ കാനഡക്ക് സി.വി. ശ്രീരാമൻ സാഹിത്യ പ്രശസ്തിഫലകവും അമ്പതിനായിരം ഇന്ത്യൻ രൂപയുടെ ക്യാഷ് അവാർഡും ചടങ്ങിൽ ടി.ഡി. രാമകൃഷ്ണൻ കൈമാറി. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, സംസ്‌കൃതി കേന്ദ്രകമ്മറ്റി അംഗം എ.സുനിൽ കുമാർ എന്നിവർ സന്നിഹിതരായിരുന്നു.
സംസ്കൃതി വൈസ് പ്രസിഡന്റ് നിതിൻ എസ്.ജി. അധ്യക്ഷനായിരുന്നു.സാഹിത്യ വിഭാഗം കൺവീനർ ശ്രീനാഥ് ശങ്കരൻകുട്ടി പുരസ്കാര രീതികളെ കുറിച്ചു വിശദീകരിച്ചു. പ്രവാസമേഖലയിൽ നിന്നുതന്നെ മികച്ച അംഗീകാരം ലഭിച്ചതിൽ അഭിമാനിക്കുന്നതായി പുരസ്‌കാരജേതാവ് ഡോ: സുകുമാർ കാനഡ ചടങ്ങിൽ അഭിപ്രായപ്പെട്ടു. ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം സ്വാഗതവും സെക്രട്ടറി ബിജു പി മംഗലം നന്ദിയും രേഖപ്പെടുത്തി. 
പുരസ്കാരദാനചടങ്ങുകൾക്കു ശേഷം പ്രശസ്ത ഗായകൻ അലോഷിയും സംഘവും ഒരുക്കിയ സംഗീത വിരുന്ന് ശ്രദ്ധേയമായി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img