
ദോഹ: സംസ്കൃതി ഖത്തറിൻറെ ആഭിമുഖ്യത്തിൽ ഇന്ത്യൻ കൾച്ചറൽ സെന്റർ മുബൈ ഹാളിൽ
മാനസികാരോഗ്യ സെമിനാർ സംഘടിപ്പിച്ചു.
“മനസാണ് മറക്കരുത് ”എന്ന വിഷയസ്പദമാക്കി നടന്ന ബോധവൽക്കരണ സെമിനാർ ഹമദ് മെഡിക്കൽ കോർപ്പറേഷന്‍ മാനസികാരോഗ്യ വിഭാഗം ക്ലിനിക് നേഴ്സ് സ്പെഷ്യലിസ്റ്റ് ഷിജു. ആർ . കാനായി നേതിർത്വം നൽകി. ക്ലാസിനു ശേഷം സദസ്സ്യരിൽ നിന്നുള്ള സംശയങ്ങൾക്ക് ഷിജു മറുപടി നൽകി.
സെമിനാർ ഉദ്ഘാടനം സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം നിർവ്വഹിച്ചു. വെസ്റ്റ് സോൺ മേഖലാ പ്രസിഡന്റ് സബീന അസീസ് അധ്യക്ഷയായിരുന്നു. മേഖലാ സെക്രട്ടറി ബൈജു മാത്യു സ്വാഗതവും, പ്രോഗ്രാം കൺവീനർ രാജൻ പൊത്തേര നന്ദി പറഞ്ഞു.
സെമിനാറിന് വെസ്റ്റ് സോൺ മേഖലാ കമ്മിറ്റി നേതൃത്വം നൽകി.പ്രവാസിസമൂഹത്തിന്റെ മാനസികാരോഗ്യത് പരിപാലനത്തിന്റെ ഭാഗമായി തുടെർന്നും സംസ്കൃതി വിവിധ പരിപാടികൾ നടത്തപെടുമെന്ന് ഭാരവാഹികൾ അറിയിച്ചു.











