12:12pm 18 August 2026
NEWS
സംസ്‌കൃതി ഖത്തർ സ്പെഷ്യൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
18/08/2026  09:59 AM IST
nila
സംസ്‌കൃതി ഖത്തർ സ്പെഷ്യൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
 
 
ദോഹ: സംസ്‌കൃതി ഖത്തർ അൽദന ഡെന്റൽ സെന്ററും അൽ മഹ്‌റ ഓപ്ടിക്കൽസുമായും ചേർന്ന് സംസ്‌കൃതി അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി അൽനാസറിൽ ഉള്ള അൽദന ഡെന്റൽ സെന്ററിൽ സൗജന്യ ദന്തപരിശോധന ക്യാമ്പും സൗജന്യ നേത്രപരിശോധന ക്യാമ്പും ഉൾപ്പടെ പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
 
രാവിലെ 8 മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകിട്ട് 7 മണിവരെ തുടർന്നു. ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുൾറഹ്മാൻ ക്യാമ്പിന്റെ ഉത്‌ഘാടനം നിർവഹിച്ചു. റയ്യാൻ യൂണിറ്റ് പ്രസിഡന്റ് സിദ്ധിഖ് കെ കെ അധ്യക്ഷത വഹിച്ചു. സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരീകുളം ആശംസകൾ നേർന്ന് സംസാരിച്ചു.അൽ ദന ഡെന്റൽ സെന്റർ മാനേജിങ് ഡയറക്ടർ ഡോ.റഫീഖ്, അൽ മഹ്‌റ ഒപ്റ്റിക്കൽസ് പ്രതിനിധി ജഹീന ജലാൽ (Cluster Optometrist cum Sales Team Leader) എന്നിവർക്കുള്ള സംസ്‌കൃതിയുടെ ഉപഹാരം ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുൾ റഹ്‌മാൻ കൈമാറി. മുൻ‌കൂർ രജിസ്റ്റർ ചെയ്ത 400പേർ ക്യാമ്പിന്റെ സേവനം ഉപയോഗപ്പെടുത്തി. റയ്യാൻ യൂണിറ്റ് സെക്രട്ടറി ആബിദ് പാവറട്ടി സ്വാഗതവും ക്യാമ്പ് കോഡിനേറ്റർ സജീന എ എഫ് നന്ദിയും രേഖപ്പെടുത്തി. റയ്യാൻ യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ക്യാമ്പിന് നേതൃത്വം നൽകി.
 
 
 
 
 
 
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img