05:18pm 10 November 2026
NEWS
വി എസ് ന്റെ മരിക്കാത്ത ഓർമ്മകൾ അയവിറക്കി സംസ്കൃതി ഖത്തർ അനുസ്മരണം
26/07/2025  05:25 AM IST
nila
വി എസ് ന്റെ മരിക്കാത്ത ഓർമ്മകൾ അയവിറക്കി സംസ്കൃതി ഖത്തർ അനുസ്മരണം

ദോഹ : മുതിർന്ന കമ്മ്യൂണിസ്റ്റു നേതാവും മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി എസ് അച്യുതാനന്ദൻ്റെ വിയോഗത്തിൽ അനുശോചിച്ച് സംസ്‌കൃതി ഖത്തർ .ഖത്തറിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ സംസ്‌കൃതി ഖത്തറിൻ്റെ ആഭിമുഖ്യത്തിൽ  ഇന്ത്യൻ കൽച്ചറൽ സെന്റർ അശോകാ ഹാളിൽ സംഘടിപ്പിച്ച അനുസ്‌മരണ ചടങ്ങിൽ പ്രവാസ ലോകത്തുനിന്നുള്ള വിവിധ മേഖലകളിൽ നിന്നുള്ളവരുടെ പങ്കാളിത്തം ശ്രദ്ദേയമായി.കൊടിയ യാതനകളുടെയും സഹനങ്ങളുടെയും ചരിത്രംകൂടിയാണ് ഒരു നൂറ്റാണ്ടിലധികം നീണ്ടുനിന്ന അദ്ദേത്തിന്റയ്   ജീവിതം എന്നും ,ആധുനിക കേരള ചരിത്രവുമായി വേര്പെടുത്താനാകാത്തവിധം സമാനതകളില്ലാത്ത സംഭവനകൾ നൽകിയ വ്യക്തിത്വമായിരുന്നു 
വി.എസ് എന്ന്  സംസ്‌കൃതി ഖത്തർ അനുസ്‌മരിച്ചു.

സംസ്‌കൃതി പ്രസിഡന്റ്‌ സാബിത് സഹീർ അദ്ധ്യക്ഷനായിരിന്നു .ഇന്ത്യൻ കൾച്ചറൽ സെന്റർ പ്രസിഡന്റ് എ.പി .മണികണ്ഠൻ ,സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം, കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ എം സുധീർ, ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി ദീപക് ഷെഡ്‌ഡി,ഐ,എസ് സി വൈസ് പ്രസിഡന്റ് സിതേന്ദു പാൽ, ഐ.ബി .പി .സി വൈസ് പ്രസിഡന്റ് അബ്ദുൾ സത്താർ, കെ എം സി സി ജനറൽ സെക്രട്ടറി സലിം നാലകത്ത്, യുവകലാസാഹിതി ജനറൽ സെക്രട്ടറി ഷഹീർ,ഇൻകാസ് വൈസ് പ്രസിഡന്റ് ഷിബു സുകുമാരൻ, ഐ എം സി സി സീനിയർ വൈസ് പ്രസിഡന്റ് നൗഷീർ, യൂനിക് പ്രസിഡന്റ് ലുഫ്‌തി കലമ്പൻ, ഐ എം എഫ് ജനറൽ സെക്രട്ടറി ഷഫീഖ് അറക്കൽ, കെ എം സി സി ഗ്ലോബൽ വൈസ് ചെയര്മാൻ എസ് എ എം ബഷീർ, കെ ബി എഫ് പ്രസിഡന്റ് ഷഹീൻ മുഹമ്മദ് ഷാഫി, ഐ സി ബി എഫ് സെക്രട്ടറി ജാഫർ തയ്യിൽ, ഖത്തർ കേരള ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി സക്കറിയ മണിയൂർ, ഡോ. റഷീദ് പട്ടത്ത്, കെ ആർ ജയരാജ്, അനീഷ് ജോർജ് മാത്യു  എന്നിവർ ചടങ്ങിൽ വി.എസ്അനുസ്‌മരണ പ്രഭാഷണം നടത്തി. വിവിധ സംഘടന നേതാക്കളായ ജോപ്പച്ചൻ തെക്കേക്കുറ്റ് , അബ്ദുൾ സലാം പാപ്പിനിശ്ശേരി,  അബ്ദുൾ റൗഫ് കൊണ്ടോട്ടി, സമീർ ഏറാമല തുടങ്ങിയവരും സന്നിഹിതരായിരുന്നു. 
ചടങ്ങിൽ വി എസ്ന്റെ ജീവിത ചരിത്രം വിശദീകരിക്കുന്ന ഹൃസ്വചിത്രവും അനുസ്മരണത്തിന്റെ ഭാഗമായി പ്രദർശിപ്പിച്ചു.
സംസ്‌കൃതി  സെക്രട്ടറി  ബിജു.പി മംഗലം സ്വാഗതവും,വൈസ് പ്രസിഡന്റ് നിധിൻ എസ് .ജെ  നന്ദി രേഖപ്പെടുത്തി .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img