NEWS
സംസ്കൃതി ഖത്തർ ആർട്ട് എക്സിബിഷൻ ജൂൺ 13ന്
11/06/2025 09:55 AM IST
nila

ദോഹ :സംസ്കൃതി ഖത്തറിന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് സംസ്കൃതി ആർട്ട് എക്സിബിഷൻ ജൂൺ 13 വെള്ളിയാഴ്ച വൈകിട്ട് 4മുതൽ രാത്രി 10മണിവരെ ദോഹ ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂളിൽ വച്ച് നടത്തപ്പെടുന്നു
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അൻപതോളം പ്രവാസി ആർട്ടിസ്റ്റുകൾ വരച്ച 150ഇൽ പരം വിവിധ ചിത്രങ്ങൾ പ്രദർശനത്തിന്റെ ഭാഗമാകും. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ആന്റി ഡ്രഗ്സ് ക്യാമ്പയിൻ പോസ്റ്റർ രചന മത്സരത്തിൽ വിജയികളായ ജൂനിയർ -സീനിയർ വിഭാഗത്തിലെ കുട്ടികൾക്കുള്ള സമ്മാനദാനവും ഉത്ഘാടന ചടങ്ങിൽ കൈമാറും
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











