01:26am 13 July 2026
NEWS
സംസ്കൃതി "ഫൈനൽ വിസിൽ" ഫുട്ബോൾ ആഘോഷപരിപാടി സംഘടിപ്പിച്ചു.
12/07/2026  05:39 PM IST
NILA
സംസ്കൃതി
2026 ഫുട്ബോൾ ലോകകപ്പിനോടനുബന്ധിച്ച് സംസ്കൃതി ഖത്തർ "ഫൈനൽ വിസിൽ" ഫുട്ബോൾ ആഘോഷപരിപാടി സംഘടിപ്പിച്ചു. ജൂലൈ 9 വ്യാഴാഴ്ച വൈകുന്നേരം നജ്മയിലെ സംസ്കൃതി ഹാളിൽ നടന്ന പരിപാടിയിൽ ഫാൻ സോൺ, ലോകകപ്പ് ക്വാർട്ടർ ഫൈനലിലെത്തിയ ടീമുകളുടെ വിശകലനം, ലോകകപ്പിന്റെ ചരിത്രവും ആഗോള പ്രാധാന്യവും ഉൾക്കൊള്ളുന്ന വിവിധ സെഷനുകൾ അരങ്ങേറി.
സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് സംസ്കൃതി സൗത്ത് സോൺ പ്രസിഡന്റ് റിജോ പരിപാടിയുടെ നടപടിക്രമങ്ങൾ വിശദീകരിച്ചു.
ലോകകപ്പിന്റെ ഉത്ഭവം മുതൽ ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ വീക്ഷിക്കുന്ന കായികമേളയായി അത് വളർന്ന ചരിത്രം, 2026 ലോകകപ്പിലെ ക്വാർട്ടർ ഫൈനൽ ലൈനപ്പുകൾ, ടീമുകളുടെ നിലവിലെ ഫോം, തന്ത്രപരമായ ശക്തികൾ, ശ്രദ്ധേയരായ താരങ്ങൾ എന്നിവയെ ആസ്പദമാക്കി ഫ്രീലാൻസ് സ്പോർട്സ് ജേർണലിസ്റ്റ് കരുൺ, ഫുട്ബോൾ അനലിസ്റ്റുകളായ ഫത്താഹ്, റിബിൻ എന്നിവർ പങ്കെടുത്ത ടോക്ക് ഷോ ശ്രദ്ധേയമായി.
ലോകകപ്പ് ചരിത്രവും പൊതുവിജ്ഞാനവും അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.
പതിറ്റാണ്ടുകളായി ലോകകപ്പിൽ ഇടംപിടിച്ച അവിസ്മരണീയ മുഹൂർത്തങ്ങളുടെ ചിത്രങ്ങളും സ്മരണികകളും ഉൾക്കൊള്ളുന്ന മെമ്മറി ഡിസ്പ്ലേയും, ഖത്തർ ആതിഥേയത്വം വഹിച്ച 2022 ഫിഫ ലോകകപ്പിന്റെ ഓർമ്മകൾ പങ്കുവെക്കുന്ന ഫോട്ടോ ഗാലറിയും പരിപാടിക്ക് കൂടുതൽ മാറ്റുകൂട്ടി.
വക്ര യൂണിറ്റ് സെക്രട്ടറി ദിജോയ് സ്വാഗതവും പ്രോഗ്രാം കൺവീനർ മനു നന്ദിയും രേഖപ്പെടുത്തി.
 
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img