NEWS
സംസ്കൃതിഖത്തർ രജതജൂബിലി ആഘോഷങ്ങൾക്ക് സമാപനം: ജനുവരി 16ന് നോബിൾ സ്കൂളിൽ
15/01/2026 08:24 PM IST
nila

ദോഹ: ഖത്തറിലെ സാംസ്കാരിക രംഗത്ത് കാൽ നൂറ്റാണ്ടിന്റെ സവിശേഷ സംഭാവനകൾക്ക് അടയാളമായി സംഘടിപ്പിച്ച സംസ്കൃതിയുടെ രജതജൂബിലി ആഘോഷങ്ങൾ ഇന്ന്(ജനുവരി 16വെള്ളിയാഴ്ച) സമാപനം കുറിക്കും.
വക്രയിലെ നോബിൾ ഇൻ്റർനാഷണൽ സ്കൂൾ ഹാളിൽ വൈകുന്നേരം 5.30 മുതൽ ആരംഭിക്കുന്ന സമാപന ചടങ്ങ് ഡോ: ശിവദാസൻ എം പി ഉത്ഘാടനം ചെയ്യും.കല, സാഹിത്യം, സാമൂഹിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും.സംസ്കൃതിയുടെ 25 വർഷത്തെ പ്രവർത്തനങ്ങളെ ഓർമ്മിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരങ്ങളും കലാപരിപാടികളും സായാഹ്നത്തെ കൂടുതൽ അർത്ഥവത്താക്കും.പ്രവാസി മലയാളികളുടെ സാംസ്കാരിക ബോധത്തെയും കലാപ്രവർത്തനങ്ങളെയുംശക്തിപ്പെടുത്തുന്നതിൽ സംസ്കൃതി കൈവരിച്ച നേട്ടങ്ങൾ
ആഘോഷിക്കുന്ന
പരിപാടിയിൽ വൈവിധ്യമാർന്ന കലാ വിരുന്നുകൾ അരങ്ങേറും
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











