
ദോഹ : സംസ്കൃതി വനിതാവേദിയും ഏഷ്യൻ മെഡിക്കൽ സെന്ററും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച (09.05.2025) രാവിലെ നടന്ന ക്യാമ്പിൽ 150 ഓളം പേർ സേവനം പ്രയോജനപ്പെടുത്തി. ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടർ ഷൈലജ പള്ളിപുറത്ത് ഡർമ്മറ്റോളജി വിഭാഗത്തിൽ ഡോക്ടർ അൽഫോൺസ മാത്യു എന്നിവരുടെ ബോധവൽക്കരണ ക്ലാസും വളരെയധികം പ്രയോജനപ്രദമായിരുന്നു.
സംസ്കൃതി വനിതാ വേദി പ്രസിഡന്റ് അനിതാ ശ്രീനാഥ് അദ്ധ്യക്ഷ ആയ ചടങ്ങിൽ ICBF മാനേജിംഗ് കമ്മറ്റി മെമ്പർ മിനി സിബി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സംസ്കൃതി വൈസ് പ്രസിഡന്റ് സുനീതി സുനിൽ ജോയിന്റ് സെക്രട്ടറി അർച്ചന ഓമനകുട്ടൻ എന്നിവർ ഡോക്റ്റേഴിനുള്ള ഉപഹാരം സമർപ്പിച്ചു. സംസ്കൃതി സെക്രട്ടറി ഷംസീർ അരികുളം , വൈസ് പ്രസിഡന്റ് നിതിൻ എസ് ജി, സംസ്കൃതി സോഷ്യൽ സർവീസ് കൺവീനർ സന്തോഷ് ഓ.കെ, എന്നിവർ സന്നിഹിതരായിരുന്ന ചടങ്ങിൽ സംസ്കൃതി വനിതാവേദി സെക്രട്ടറി. ജെസിത ചിന്ദുരാജ് സ്വാഗതവും ജോയിന്റ് സെക്രട്ടറി സൗമ്യ രഞ്ജിത്ത് നന്ദിയും രേഖപ്പെടുത്തി.











