NEWS
സംസ്കൃതി ഖത്തർ പ്രവാസി സദസ്സ് സംഘടിപ്പിക്കുന്നു
04/11/2026 05:49 PM IST
nila

പ്രവാസി മലയാളികളുടെ സുരക്ഷയും ക്ഷേമവും ലക്ഷ്യമാക്കി ആരംഭിച്ച നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക അനിയന്ത്രിതമായി വർധിപ്പിച്ച പുതിയ കേരള സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് സംസ്കൃതി ഖത്തറിന്റെ ആഭിമുഖ്യത്തിൽ പ്രവാസി സദസ്സ് സംഘടിപ്പിക്കുന്നു. നവംബർ അഞ്ച് വ്യാഴാഴ്ച വൈകിട്ട് എഴുമുതൽ നുവൈജ കലാക്ഷേത്രയിൽ വെച്ച് നടത്തപ്പെടുന്ന പ്രവാസിസദസ്സിൽ ഖത്തറിലെ മലയാളി സാമൂഹിക സാംസ്കാരിക സംഘടനാപ്രതിനിധികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











