02:48am 27 October 2026
NEWS
ബീഹാറിൽ ചരിത്രത്തിലാദ്യമായി ബിജെപി മുഖ്യമന്ത്രി; സമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
15/04/2026  11:37 AM IST
nila
ബീഹാറിൽ ചരിത്രത്തിലാദ്യമായി ബിജെപി മുഖ്യമന്ത്രി; സമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

പട്‌ന: ബീഹാറിൽ പുതുചരിത്രം കുറിച്ച് സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായ സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ബിജെപി നേതാവ് മുഖ്യമന്ത്രിയാകുന്നത്.  ബിഹാറിന്റെ 21-ാമത് മുഖ്യമന്ത്രിയായി മുതിർന്ന ബിജെപി നേതാവ് സമ്രാട്ട് ചൗധരി അധികാരമേറ്റതോടെ ജെഡിയു നേതാവ് നിതീഷ് കുമാറിന്റെ നീണ്ടകാലത്തെ ഭരണത്തിനാണ് വിരാമമായിരിക്കുന്നത്. 

രാജ് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സയ്യിദ് അദാ ഹാസ്നൈൻ സത്യവാചകം ചൊല്ലി കൊടുത്തു. ബിജെപി നേതാക്കളും സഖ്യകക്ഷികളും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. മുഖ്യമന്ത്രിക്കൊപ്പം ബിജേന്ദ്ര പ്രസാദ് യാദവ്, വിജയ് കുമാർ ചൗധരി എന്നീ ജെഡിയു നേതാക്കൾ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. 

രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമർ കഴിഞ്ഞ ദിവസം ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും മന്ത്രിസഭ പിരിച്ചുവിടുകയും ചെയ്തിരുന്നു. നിതീഷ് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്നു സാമ്രാട്ട് ചൗധരി.

മുങ്കേറിലെ താരാപ്പുരിൽനിന്നുള്ള നിയമസഭാംഗമായ 57-കാരനായ സമ്രാട്ട് ചൗധരി ബിഹാറിലെ മുതിർന്ന രാഷ്ട്രീയ നേതാവായ ശകുനി ചൗധരിയുടെ മകനാണ്. ആർ.ജെ.ഡി.യിലൂടെ രാഷ്ട്രീയജീവിതം ആരംഭിച്ച സമ്രാട്ട് 2014-ൽ ജെ.ഡി.യു.വിൽ ചേർന്നു. 2017-ൽ ബി.ജെ.പി.യിലേക്ക് മാറി. 2023-ൽ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനുമായി. പിന്നാക്ക സമുദായത്തിൽനിന്നുള്ള നേതാവാണ്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img