05:10am 22 October 2026
NEWS
സംരക്ഷ മെഗാ രക്തദാന ക്യാമ്പ് നാളെ (ഒക്ടോബര്‍ 21)

20/10/2026  08:39 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സംരക്ഷ മെഗാ രക്തദാന ക്യാമ്പ്  നാളെ (ഒക്ടോബര്‍ 21)
കേരള പോലീസിന്‍റെ സന്നദ്ധ രക്തദാന പദ്ധതിയായ പോല്‍ബ്ലഡ് സംഘടിപ്പിക്കുന്ന മെഗാ രക്തദാന ക്യാമ്പ്  څസംരക്ഷ 2026' ന്‍റെ ഉദ്ഘാടനം നാളെ ബുധനാഴ്ച്ച ( 2026 ഒക്ടോബര്‍ 21)  രാവിലെ 9.00 ന്  പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍  നിര്‍വ്വഹിക്കും. 
 
കേരള പോലീസിന്‍റെ 'പോല്‍ബ്ലഡ്' (Pol-Blood)  പദ്ധതിയും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലും (KSBTC)  സംയുക്തമായാണ് 'സംരക്ഷ 2026' മെഗാ രക്തദാന ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. 
 
ഒക്ടോബര്‍ 21 ന് സംസ്ഥാനത്ത് നടക്കുന്ന പോലീസ്  രക്തസാക്ഷി സ്മൃതിദിനത്തോടനുബന്ധിച്ചാണ് എല്ലാ പോലീസ് സബ്ഡിവിഷനുകള്‍, ബറ്റാലിയനുകള്‍, മറ്റ് പോലീസ് യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.സന്നദ്ധ രക്തദാനം എന്ന ജീവന്‍ രക്ഷാപദ്ധതിയിലൂടെ രക്തസാക്ഷികളായ പോലീസുദ്യോഗസ്ഥരുടെ സ്മരണയെ ആദരിക്കുകയെന്ന മഹത്കര്‍മ്മമാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
 
കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ മെഗാ രക്തദാന ക്യാമ്പ്  സംഘടിപ്പിച്ചിരുന്നു. 884 പോലീസ് സേനാംഗങ്ങള്‍ ഉള്‍പ്പെടെ 1472  പേര്‍  രക്തദാതാക്കളായി. സംസ്ഥാന വ്യാപകമായി 65 ഓളം രക്തദാന ക്യാമ്പുകളാണ് സംരക്ഷയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ചത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img