08:00pm 09 November 2026
NEWS
ഇ-20 പെട്രോളിൻ്റെ ഗുണനിലവാരം പമ്പുകളിൽ നിന്ന് സാമ്പിൾ ശേഖരിച്ചു
09/11/2026  07:53 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇ-20 പെട്രോളിൻ്റെ ഗുണനിലവാരം  പമ്പുകളിൽ നിന്ന് സാമ്പിൾ ശേഖരിച്ചു

പെട്രോളിൽ ഇ-20 (E 20 ) മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാതെ നിശ്ചിത അളവിൽ കൂടുതൽ എഥനോൾ ചേർക്കുന്നുവെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ നിർദേശപ്രകാരം എറണാകുളം ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പെട്രോൾ പമ്പുകളിൽ നിന്ന് സാമ്പിൾ ശേഖരിച്ചു.

ഒരു ലിറ്റർ വീതമുള്ള ആറ് കാനുകളിലാണ് സീൽ ചെയ്ത സാമ്പിളുകൾ ശേഖരിച്ചിട്ടുള്ളത്.  ഇതിൽ രണ്ട് കാനുകൾ റീജിയണൽ കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിൽ നിശ്ചിത ഗുണനിലവാര പരിശോധനയ്ക്കായി നൽകുകയും രണ്ട് കാനുകൾ പെട്രോൾ പമ്പിലും രണ്ട് കാനുകൾ ഓഫീസിലും സൂക്ഷിച്ചിട്ടുണ്ട്.  

ഓരോ സാമ്പിളിലും ഇ- 20 മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെട്ടിട്ടുണ്ടോ എന്നും ഓരോ സാമ്പിളിലും കണ്ടെത്തിയ എഥനോളിൻ്റെ ശതമാനം എത്രയാണെന്നുമാണ് പരിശോധിക്കുന്നത്.  പരിശോധനയിൽ ജില്ലാ സപ്ലൈ ഓഫീസർ വി. ആർ ഷാജി,  താലൂക്ക് ഓഫീസർമാരായ മരിന ജോൺ, സിന നന്ദൻ, റേഷനിംഗ് ഇൻസ്പെക്ടർമാരായ പദ്മകുമാർ, രേഖ റെയ്ച്ചൽ എന്നിവർ പങ്കെടുത്തു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img