
കൊച്ചി: ഓണക്കാലത്ത് ഒബ്രോൺ മാൾ സന്ദർശകർക്കായി നിരവധി സമ്മാനങ്ങളുംകലാ മേളയുമൊരുക്കി ഒബ്രോണത്തിന് ഇന്ന് മുതൽ തുടക്കമാവും. ചലച്ചിത്ര സംവിധായകൻ സലാം ബാപ്പു, ചലച്ചിത്ര താരം ആൻ മരിയ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. അത്തം മുതൽ ഉത്രാടം വരെ മാവേലിയോടൊപ്പം പകിട കളി യിലൂടെ വിവിധ സമ്മാനങ്ങൾ നേടാൻ സന്ദർശകർക്ക് അവസരമുണ്ട്. കേരളത്തിനകത്തും പുറത്തു നിന്നുമുള്ള വിവിധ നർത്തകിമാർ അവതരിപ്പിക്കുന്ന ക്ലാസ്സിക്കൽ നൃത്തോത്സവം, ചെണ്ട മേളം, പുലിക്കളി, മ്യൂസിക്കൽ നൈറ്റ് , കോമഡി, പൂക്കള മത്സരം, കൈകൊട്ടിക്കളി മത്സരം, കോമഡി ചാക്യാർ, ഫാഷൻ ഷോ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറും.
ഒബ്രോൺ മാളിലെ ഓരോ ഷോപ്പിലും 10 മുതൽ 60 ശതമാനം വരെയുള്ള പ്രത്യേക ഡിസ്കൗണ്ട്കളും സമ്മാനങ്ങളും നൽകുന്നുണ്ട്. ഒബ്രോൺ മാളിലെ അഞ്ചാം നിലയിൽ നവീകരിച്ച പാർട്ടി ഹാളിൽ തിരുവോണ നാളിൽ സദ്യയും കലാ പരിപാടികളും ഒരുക്കിക്കയിട്ടുണ്ട്. മാളിലെത്തി നേരിട്ടും, അല്ലാതെയും ബുക്ക് ചെയ്യാൻ അവസരമുണ്ട് ഷോപ്പിംഗ് ഡെസ്റ്റിനേഷനായി ഒബ്റോൺ മാളിനെ മാറ്റുകയാണ് ലക്ഷ്യം വെക്കുന്നതെങ്ങ് ഒബ്റോൺ മാൾ ചെയർമാൻ എം എ മുഹമ്മദ് പറഞ്ഞു. പത്രസമ്മേളനത്തിൽ മാൾ മാനേജർ മോനു നായർ ,മാർക്കറ്റിങ് മാനേജർ രേവതി മേനോൻ, ഇൻസ്പയർ ഡയറക്ടർ സുരേഷ്ബാബു പട്ടാമ്പിഇവന്റ് കോർഡിനേറ്റർ അഖില അവറാച്ചൻ എന്നിവർ പങ്കെടുത്തു.
Photo Courtesy - Google








