
കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിൻ്റെയൂം രാജഗിരി ബിസിനസ് സ്കൂളിൻ്റെയൂം ബിരുദ ദാനച്ചടങ്ങ് സമാവർത്തനം - 2025 രാജഗിരി വാലി ക്യാമ്പസിൽ വച്ച് നടന്നു. കളമശ്ശേരി സേക്രഡ് ഹാർട്ട് സി. എം. ഐ. പ്രൊവിൻസിൻ്റെ പ്രൊവിൻഷ്യാളും മാനേജരുമായ റവ. ബെന്നി നൽക്കര സി.എം.ഐ. ബിരുദ ദാനച്ചടങ്ങിൻ്റെ അധ്യക്ഷത വഹിച്ചു. കൊച്ചി റിഫൈനറീസിൻ്റെ ഡയറക്റും ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ ശ്രീ. സഞ്ജയ് ഖന്നയും കോളേജിലെ പൂർവവിദ്യാർഥിനിയും ഐബിഎം ഇന്ത്യയുടെയും - സൗത്ത് ഏഷ്യയുടെയും വൈസ് പ്രസിഡൻ്റുമായ ശ്രീമതി നിഷ ഗോപിനാഥും ബിരുദ ദാനച്ചടങ്ങിൻ്റെ മുഖ്യാതിഥികളായിരുന്നു. ഡോ. ബിനോയ് ജോസഫ് (അസോസിയേറ്റ് ഡയറക്ടർ), റവ. പ്രൊഫ. ഡോ. സാജു എം. ഡി.(പ്രിൻസിപ്പാൾ) , പ്രൊഫ. ഡോ. കിഷോർ ഗോപാലകൃഷ്ണ പിള്ള (രാജഗിരി ബിസിനസ് സ്കൂൾ ഡീൻ) ഡോ. ഫ്രാൻസിസ് സെബാസ്റ്റ്യൻ (അസിസ്റ്റന്റ് ഡയറക്ടർ) എന്നിവർ ചടങ്ങിൽ സംസാരിച്ചു. 16 ൽ പരം ബിരുദബിരുദാനന്തര കോഴ്സുകളിലായി ആയിരത്തിലധികം വിദ്യാർത്ഥികൾ ബിരുദം സ്വീകരിച്ചു.










