
കേരളം, ആസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി സാഹിത്യ സാംസ്കാരിക പ്രവർത്തകരെയും വായനക്കാരെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ദക്ഷിണാർദ്ധ ഗോളത്തിലെ ആദ്യ മലയാള സാഹിത്യോത്സവം ഡിസി ബുക്ക്സ് - മലയാളി പത്രം എന്നിവരുടെ സഹകരണത്തോടെ സമത ലിറ്റററി ഫെസ്റ്റിവൽ 2025 എന്ന പേരിൽ 2025 നവംബർ 29നു മെൽബണിൽ സമത സംഘടിപ്പിക്കുകയാണ്.
പ്രഭാഷണങ്ങൾ, സാഹിത്യ ചർച്ചകൾ, പുസ്തക പ്രകാശനങ്ങൾ, സാഹിത്യമത്സരങ്ങൾ, ന്യൂസിലാൻഡിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നുമുള്ള സാഹിത്യപ്രേമികളുടെ ഒത്തുചേരൽ, ഗസൽ സന്ധ്യ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടു സമ്പന്നമാകുവാൻ പോകുന്ന ഈ സാഹിത്യോത്സവം ആസ്ട്രേലിയയിലെ മലയാളി സമൂഹത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാകുവാൻ പോവുകയാണ്.
അക്ഷരങ്ങളെ സ്നേഹിക്കുന്ന ആസ്ട്രേലിയൻ മലയാളിസമൂഹം കാത്തിരുന്ന ഈ സാഹിത്യോത്സവത്തിൽ കേരള കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്, ബെന്യാമിൻ, സജിത മഠത്തിൽ, ദീപ നിശാന്ത് എന്നിവർ പങ്കെടുക്കുന്നു. പരിപാടിയോടനുബന്ധിച്ചു എറണാകുളം പ്രെസ്സ്ക്ലബ്ബിൽ സംഘടിപ്പിച്ച പ്രെസ്സ് മീറ്റിൽ സജിത മഠത്തിൽ, ദീപ നിശാന്ത്, സമതയുടെ വൈസ് പ്രസിഡന്റ് ശൈലജ വർമ്മ, സാഹിത്യോത്സവം കൺവീനർ ജിതേഷ് പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.
Photo Courtesy - Google








