06:36pm 11 November 2026
NEWS
സമസ്ത നായർ സമാജം ഉദ്ഘാടനം ഞായറാഴ്ച
31/10/2025  06:15 PM IST
nila
സമസ്ത നായർ സമാജം ഉദ്ഘാടനം ഞായറാഴ്ച

ചെങ്ങന്നൂർ : കോടുകുളഞ്ഞി കരോട്
ശ്രീഭദ്ര സമസ്തനായർസമാജം
ഉദ്ഘാടനം ഞായറാഴ്ച
നടക്കും.
ഉച്ചയ്ക്ക് 2.30-ന് കൊഴുവല്ലൂർ
പാറച്ചന്ത ജംഗ്ഷനു സമീപമുള്ള 
 പുത്തൻ വീട്ടിൽ പുരയിടത്തിൽ ചേ
രുന്ന  
യോഗത്തിൽ പ്രസിഡണ്ട്
ആർ പുരുഷോത്തമൻ പിള്ള അദ്ധ്യക്ഷത വഹിക്കും.
 ജനറൽ സെക്രട്ടറി പെരുമുറ്റം രാധാകൃഷ്ണൻ  ഉദ്ഘാടനം ചെയ്യും. ഡയറക്ടർ ബോർഡ് അംഗം ഡി.വിജയൻ നായർ മുഖ്യ പ്രഭാഷണം നടത്തും. മധ്യ മേഖലാ നേതാക്കൾ ഡയറക്ടർ ബോർഡ് അംഗങ്ങൾ ,വനിതാ നേതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കുമെന്ന് നേതാക്കളായ
ആർ.പുരുഷോത്തമൻ പിള്ള,പി ആർ നരേന്ദ്രൻ ,ഗോപകുമാർ പുല്ലാട് ,പി.കെ അനിൽകുമാർ , ജിനേന്ദ്രക്കുറുപ്പ് എന്നിവർ പത്രസമ്മേള
നത്തിൽഅറിയിച്ചു ജസ്റ്റീസ് ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി നടപ്പാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.