05:25pm 11 November 2026
NEWS
സമസ്തകേരള സാഹിത്യപരിഷത്ത് മലയാള ഭാഷാ സമ്മേളനവും പുരസ്‌ക്കാര സമര്‍പ്പണവും നവംബര്‍ ഒന്നിന്
28/10/2025  10:50 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സമസ്തകേരള സാഹിത്യപരിഷത്ത് മലയാള ഭാഷാ സമ്മേളനവും പുരസ്‌ക്കാര സമര്‍പ്പണവും നവംബര്‍ ഒന്നിന്

 

കൊച്ചി: സമസ്തകേരള സാഹിത്യപരിഷത്ത് മലയാള ഭാഷാ സമ്മേളനവും പരിഷത്ത് സമഗ്ര സംഭവനാ പുരസ്‌ക്കാര സമര്‍പ്പണവും നവംബര്‍ ഒന്നിന് രാവിലെ 10 മണിക്ക് മഹാകവി ജി ഓഡിറ്റോറിയത്തില്‍ നടക്കും. പ്രൊഫ. വി മധുസൂദനന്‍ നായര്‍ക്ക് സി രാധാകൃഷ്ണന്‍ പുരസ്‌ക്കാരം സമ്മാനിക്കും. 

സാഹിത്യപരിഷത്ത് ജനറല്‍ സെക്രട്ടറി ഡോ. നെടുമുടി ഹരികുമാര്‍, വൈസ് പ്രസിഡന്റ് ഡോ. ടി എസ് ജോയി, ഡോ. പി വേണുഗോപാല്‍, കെ വി മോഹന്‍കുമാര്‍, ട്രഷറര്‍ ഡോ. അജിതന്‍ മേനോത്ത് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളജ് സംഗീത വിഭാഗം വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കേരള ഗാനങ്ങള്‍ അരങ്ങേറും. 

ഉച്ചക്ക് രണ്ടു മണിക്ക് നടക്കുന്ന കവി സമ്മേളനം വി മധുസൂദനന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ആര്‍ കെ ദാമോദരന്‍ അധ്യക്ഷത വഹിക്കും. അഡ്വ. എം കെ ശശീന്ദ്രന്‍, ശ്രീമൂലനഗരം മോഹന്‍ എന്നിവര്‍ പ്രസംഗിക്കും. 

കവി സമ്മേളനത്തില്‍ എസ് ജോസഫ്, കെ രാജഗോപാല്‍, എസ് കലേഷ്, പി ബി ഹൃഷികേശന്‍, സെബാസ്റ്റ്യന്‍, ബക്കര്‍ മേത്തല, സതീഷ് മാമ്പ്ര, അനില്‍ മുട്ടാര്‍, ബാബുരാജ് വൈറ്റില, അയ്മനം രവീന്ദ്രന്‍, ദയ പച്ചാളം, പ്രശാന്തി ചൊവ്വര, നിഷ നാരായണന്‍, ഡോ. ജയപ്രകാശ് ശര്‍മ്മ, സുഷമ ഇരവിമംഗലം, കെ വി അനില്‍ കുമാര്‍, രാധാമീര (ഡോ. ചന്ദ്രബിന്ദു), നൂറുല്‍ അമീന്‍, അക്ബര്‍ ഇടപ്പള്ളി, സുഷമ ജയന്‍, സിയ, വിജേഷ് എടക്കുന്നി, സുല്‍ഹത്ത് ബഷീര്‍, സുകുമാരന്‍ അരീക്കുഴ, എസ് സതിദേവി, ഷാജു കുളത്തുവയല്‍, ഷീജ പടിപ്പുരയ്ക്കല്‍, ജയചന്ദ്രന്‍ പൂക്കരത്തറ, ഗണേഷ് പുത്തൂര്‍, ഡോ. പൂജ പി ബാലസുന്ദരം എന്നിവര്‍ പങ്കെടുക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img