06:38am 09 November 2026
NEWS
സമസ്തകേരള സാഹിത്യപരിഷത്ത് ശതാബ്ദി ആഘോഷ സ്വാഗതസംഘമായി
08/08/2026  07:36 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സമസ്തകേരള സാഹിത്യപരിഷത്ത് ശതാബ്ദി ആഘോഷ സ്വാഗതസംഘമായി
HIGHLIGHTS

സമസ്തകേരള സാഹിത്യപരിഷത്ത് ശതാബ്ദി ആഘോഷത്തിൻ്റെ സ്വാഗത സംഘ രൂപീകരണ യോഗം മേയർ വി.കെ മിനിമോൾ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: സമസ്തകേരള സാഹിത്യപരിഷത്ത് ശതാബ്ദി ആഘോഷത്തിനു  സ്വാഗതസംഘം രൂപീകരിച്ചു.  ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യരക്ഷാധികാരിയായി 201 അംഗ സ്വാഗത സംഘമാണ് രൂപീകരിച്ചത്. ഇതിൻ്റെ ഭാഗമായി സാഹിത്യ പരിഷത്ത് ക്യാമ്പസിൽ സ്വാഗത സംഘം ഓഫീസ് തുറന്നു.  സ്വാഗത സംഘ രൂപീകരണയോഗം മേയർ വി.കെ മിനിമോൾ ഉദ്ഘാടനം ചെയ്തു.

സാഹിത്യ പരിഷത്ത് പ്രസിഡൻ്റ് ഡോ. ടി. എസ് ജോയി അധ്യക്ഷത വഹിച്ചു. ടി.ജെ വിനോദ് എം എൽ .എ , ഡപ്യൂട്ടി മേയർ വി. ആർ. സുധീർ, കൗൺസിലർ, കെ .വി . പി കൃഷ്ണകുമാർ, പരിഷത്ത് ഭാരവാഹികളായ ഡോ.നെടുമുടി ഹരികുമാർ, ഡോ. എം. സി ദിലീപ് കുമാർ, ഡോ. അജിതൻ മേനോത്ത്, കെ. എൽ മോഹനവർമ്മ, ശ്രീമൂലനഗരം മോഹൻ, ബി. ഭദ്ര, എം.കെ ശശീന്ദ്രൻ , ടി. പി.എം ഇബ്രാഹിം ഖാൻ, പി. രാമചന്ദ്രൻ,   ഖദീജ സെയ്തുമുഹമ്മദ്, കെ.ബി സാബു, പി.കെ സജീവൻ എന്നിവർ പ്രസംഗിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img