12:40pm 13 November 2026
NEWS
നാസർ ഫൈസി കൂടത്തായിവ സമസ്ത ജംഇയ്യത്തുൽ ഖുത്വബ ജനറൽ സെക്രട്ടറി പദവി രാജി വെച്ചു
25/09/2025  03:53 PM IST
nila
നാസർ ഫൈസി കൂടത്തായിവ സമസ്ത ജംഇയ്യത്തുൽ ഖുത്വബ ജനറൽ സെക്രട്ടറി പദവി രാജി വെച്ചു

നാസർ ഫൈസി കൂടത്തായിവ സമസ്ത ജംഇയ്യത്തുൽ ഖുത്വബ ജനറൽ സെക്രട്ടറി പദവി രാജി വെച്ചു. സമസ്ത ജംഇയ്യത്തുൽ ഖുത്വബ സംസ്ഥാന പ്രവർത്തക സമതിയിൽ നാസർ ഫൈസി കൂടത്തായിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. പ്രമേയം യോഗം ചർച്ച ചെയ്ത് പാസാക്കിയതിന് പിന്നാലെയാണ് രാജി. സമസ്ത നേതാക്കളെ അപമാനിച്ച് നാസർ ഫൈസി കൂടത്തായി പ്രസ്താവന നടത്തുന്നുവെന്നാരോപിച്ചാണ്  സംസ്ഥാന പ്രവർത്തക സമതിയിൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. 

പ്രവർത്തക സമിതിയിലെ പലരും താൻ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിൽ വിയോജിപ്പ് അറിയിച്ചതിനാൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും സ്ഥാനം ഒഴിയുകയാണെന്നും കാണിച്ച് നാസർ ഫൈസി കൂടത്തായി സമസ്ത ജംഇയ്യത്തുൽ ഖുത്വബ സംസ്ഥാന പ്രസിഡന്റ് കൊയ്യോട് ഉമ്മർ മുസ്ല്യാർക്ക് കത്ത് നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img