08:57pm 07 November 2026
NEWS
‘മര്യാദയ്ക്ക് സംസാരിക്കണം’; വി.ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം
06/09/2026  10:20 AM IST
nila
‘മര്യാദയ്ക്ക് സംസാരിക്കണം’; വി.ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പരാമർശത്തെ വിമർശിച്ച മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രമായ ‘സുപ്രഭാതം’. ‘മര്യാദയ്ക്ക് സംസാരിക്കണം’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് സതീശന്റെ നിലപാടിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത്.

മുസ്‌ലിം പിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പ്രതിച്ഛായയിൽനിന്ന് മാറിനിൽക്കാനുള്ള ബോധപൂർവമായ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് കാന്തപുരത്തിനെതിരായ സതീശന്റെ പ്രസ്താവനയെന്ന് എഡിറ്റോറിയൽ ആരോപിക്കുന്നു. കാന്തപുരത്തിന്റെ പരാമർശത്തിന്റെ ഉള്ളടക്കം മനസ്സിലാക്കാതെയുള്ള പ്രതികരണമാണ് സതീശന്റേതെന്നും ‘കുരുടൻ ആനയെ തൊട്ടതുപോലെ’ മാത്രമാണ് അദ്ദേഹത്തിന്റെ നിലപാടെന്നും മുഖപത്രം വിമർശിച്ചു.

സതീശൻ മുൻകാലങ്ങളിൽ സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളും എഡിറ്റോറിയലിൽ പരാമർശിക്കുന്നുണ്ട്. ശബരിമലയിൽ യുവതീപ്രവേശനത്തെ ശക്തമായി എതിർത്തിരുന്ന സതീശൻ ഇപ്പോൾ സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നത് ഇരട്ടത്താപ്പാണെന്നും ‘സുപ്രഭാതം’ ആരോപിക്കുന്നു.

കാന്തപുരത്തിന്റെ പ്രസ്താവനയെ വിമർശിക്കുന്നതിന് മുൻപ് അതിന്റെ പശ്ചാത്തലവും അർഥവും മനസ്സിലാക്കേണ്ടിയിരുന്നുവെന്നും എഡിറ്റോറിയൽ ചൂണ്ടിക്കാട്ടുന്നു. സതീശന്റെ ഇപ്പോഴത്തെ നിലപാടുകൾക്കെതിരെ രാഷ്ട്രീയമായും ആശയപരമായും കടുത്ത വിയോജിപ്പാണ് മുഖപത്രം രേഖപ്പെടുത്തുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img