09:12am 12 November 2026
NEWS
മുസ്‌ലിം ഉമ്മത്ത് കാത്തുസൂക്ഷിച്ചു പോന്ന സാംസ്കാരിക അച്ചടക്കം നശിക്കും; മുസ്ലീം വനിതകളെ തെരഞ്ഞെടുപ്പിൽ രം​ഗത്തിറക്കിയതിനെ വിമർശിച്ച് സമസ്ത കാന്തപുരം വിഭാഗം നേതാവ്
15/12/2025  02:41 PM IST
nila
മുസ്‌ലിം ഉമ്മത്ത് കാത്തുസൂക്ഷിച്ചു പോന്ന സാംസ്കാരിക അച്ചടക്കം നശിക്കും; മുസ്ലീം വനിതകളെ തെരഞ്ഞെടുപ്പിൽ രം​ഗത്തിറക്കിയതിനെ വിമർശിച്ച് സമസ്ത കാന്തപുരം വിഭാഗം നേതാവ്

മുസ്ലീം വനിതകളെ തെരഞ്ഞെടുപ്പിൽ രം​ഗത്തിറക്കിയതിനെ വിമർശിച്ച് സമസ്ത കാന്തപുരം വിഭാഗം നേതാവ് രം​ഗത്ത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് സമസ്ത കാന്തപുരം വിഭാഗം നേതാവ് റഹ്മത്തുള്ള സഖാഫി എളമരം മുസ്ലീം ലീ​ഗിനെതിരെ പരോക്ഷ വിമർശനം ഉയർത്തുന്നത്. പെൺകുട്ടികൾ തുറന്ന വാഹനത്തിൽ കയറി ഡാൻസ് ചെയ്ത് സന്തോഷിക്കുന്നത് മുസ്ലിം ഉമ്മത്തിന്റെ സാംസ്കാരിക അച്ചടക്കം നശിച്ചുകാണാൻ ആഗ്രഹിക്കുന്നവരുടെ താൽപര്യമാണെന്ന് റഹ്മത്തുള്ള സഖാഫി എളമരം പറയുന്നു. 

മുസ്ലിം സ്ത്രീകളെ രാഷ്ട്രീയരംഗത്തിറക്കിത്തുടങ്ങിയത് ജമാഅത്തെ ഇസ്ലാമിയാണെന്നും, എന്നാൽ ഇപ്പോൾ വെൽഫെയർ പാർട്ടിയുടെ സ്വാധീനം മുഖ്യധാരാ മുസ്ലിം രാഷ്ട്രീയ പാർട്ടിയിലേക്കുകൂടെ വന്നിരിക്കുന്നുവെന്നുമാണ് റഹ്മത്തുള്ള സഖാഫി ഉന്നയിക്കുന്ന പരോക്ഷ വിമർശനം. പണ്ട് ബാഫഖി തങ്ങളുടെ കാലത്തുപോലും എം.ഇ.എസ് സ്ത്രീകളെ രംഗത്തിറക്കിയ സമയത്ത് ലീഗ് അവരുമായുള്ള ബന്ധം ഒഴിവാക്കിയിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റഹ്മത്തുള്ള സഖാഫി എളമരത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

മുസ്‌ലിം വനിതകളെ വ്യാപകമായി വോട്ട് പിടിക്കാൻ ഇറക്കിയതും പ്രകടനങ്ങളിൽ 
പ്രദർശിപ്പിച്ചതും ആദ്യമായി ജമാഅത്തെ ഇസ്‌ലാമിയാണ്. ബാഫഖി തങ്ങളുടെ കാലത്ത് എം.ഇ.എസ് സ്ത്രീകളെ റോട്ടിലിറക്കിയപ്പോൾ ലീഗ് അവരുമായുള്ള ബന്ധം തന്നെ വിച്ഛേദി
ച്ചിരുന്നു. സ്ത്രീകൾക്ക് സംവരണം വന്നതിനു 
ശേഷംവും ലീഗ് അവരെ പ്രകടനത്തിനും
മറ്റും ഇറക്കിയിരുന്നില്ല. ഇപ്പോൾ "വെൽഫയർ" 
സംസ്കാരം മുഖ്യധാര മുസ്‌ലിം രാഷ്ട്രീപാർട്ടി യേയും സ്വാധീനിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ 
രണ്ടു ദിവസങ്ങളിൽ വ്യാപകമായി കണ്ടത്.
കൗമാരക്കാരികളായ മുസ്‌ലിം പെൺ കുട്ടികൾ
തുറന്ന വാഹനങ്ങളിൽ കയറി ഡാൻസ് ചെയ്തു 
നീങ്ങുന്ന കാഴ്ച എങ്ങും ദൃശ്യമായിരുന്നു.
മറ്റു സമുദായങ്ങളിലെ പെൺ കുട്ടികൾ തീരെ 
കുറവായിരുന്നു എന്നതും ശ്രദ്ധേയമാണ്.
മുസ്‌ലിം ഉമ്മത്ത് കാത്തുസൂക്ഷിച്ചു പോന്ന 
സാംസ്കാരിക അച്ചടക്കം നശിച്ചു കാണാൻ 
ആഗ്രഹിക്കുന്ന സ്വതന്ത്ര വാദികളെയാണ്
ഇത് സന്തോഷിപ്പിക്കുക.രാഷ്ട്രീയ അതിക്രമങ്ങൾ തെരുവുകളിൽനിന്നും വീടുകളിലേക്ക് കൂടി പടരാനും സ്ത്രീകളും കുട്ടികളും അക്രമിക്കപ്പെടാനും കൂടി ഇത് വഴിവെക്കും.ചെറിയ കുട്ടികളെ ക്കൊണ്ട്
പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിക്കു
ന്നതും സമൂഹം അവരോട് കാണിച്ചിരുന്ന
ദയയും അനുകമ്പയും ഇല്ലാതെയാക്കും.
പൂർവികർ കാത്തു സൂക്ഷിച്ചു പോന്ന സാംസ്കാരിക ത്തനിമ നശിപ്പിച്ചു കള
ഞ്ഞാൽ വലിയ വില നൽകേണ്ടി വരും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img