10:03am 11 November 2026
NEWS
സമസ്തയുടെ നൂറാം വാർഷിക പരിപാടിയിലേക്ക് മോദിയെ ക്ഷണിച്ചോ?
18/09/2025  11:36 AM IST
nila
സമസ്തയുടെ നൂറാം വാർഷിക പരിപാടിയിലേക്ക് മോദിയെ ക്ഷണിച്ചോ?

സമസ്തയുടെ നൂറാം വാർഷിക പരിപാടിയിലേക്ക് മോദിയെ ക്ഷണിക്കുന്ന കാര്യം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സംസാരിച്ചെന്ന് ന്യൂനപക്ഷ മോർച്ച ദേശീയ പ്രസിഡന്റ് ജമാൽ സിദ്ദീഖി പറഞ്ഞിരുന്നു. എന്നാൽ, ജമാൽ സിദ്ദീഖിയുടെ പ്രസ്താവന അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കുകയാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ. പ്രധാനമന്ത്രിയെ കാണാൻ അവസരമൊരുക്കാമെന്ന് ജമാൽ സിദ്ദിഖി തന്നോട് പറഞ്ഞിരുന്നെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വെളിപ്പെടുത്തി. 

“പ്രധാനമന്ത്രിയോട് എന്താണ് പറയാനുള്ളത് എന്ന് അദ്ദേഹം ചോദിച്ചപ്പോൾ രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങൾ വലിയ ആശങ്കയിലാണെന്നും അതു പരിഹരിക്കാൻ നടപടിവേണമെന്നും ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രിയെ കാണാൻ അവസരമൊരുക്കാമെന്ന് പറഞ്ഞപ്പോൾ ഇപ്പോൾ സമസ്ത നൂറാം വാർഷികവുമായി ബന്ധപ്പെട്ട തിരക്കുകളിലാണെന്നും അതിനുശേഷം ആലോചിക്കാമെന്നുമാണ് മറുപടിനൽകിയത്” -ജിഫ്രി തങ്ങൾ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img