12:13am 07 September 2026
NEWS
സമന്വയം 2025
27/08/2025  08:18 PM IST
nila
സമന്വയം 2025

ചെങ്ങന്നൂർ:  ആലപ്പുഴ ജില്ലാ കുടുംബശ്രീ മിഷന്റെയും പുലിയൂർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 
ആലപ്പുഴ ജില്ല കുടുംബശ്രീ മേള
സമന്വയം 2025 
പുലിയൂരിൽ നടത്തും.
29 മുതൽ സെപ്റ്റംബർ 2 വരെ പുലിയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലാണ് മേള നടക്കുക.
 വനിതാ ശാക്തീകരണം, ബാലസൗഹൃദ പഞ്ചായത്ത് ഉൾപ്പെടെ നിരവധി മേഖലകളിൽ മാതൃകാ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പുലിയൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീ മിഷനും കേരള ഫോക്ക്ലോർ അക്കാദമിയും ചേർന്നാണ് മേളയ്ക്ക്
ആതിഥ്യമരുളുന്നത്.
ഗ്രാമീണ വനിതാ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, പരമ്പരാഗത ഗ്രാമീണ ഉത്പന്നങ്ങൾക്കും, കലകൾക്കും കൂടുതൽ പ്രചാരം നൽകുന്നതിനുമായി നടത്തപ്പെടുന്ന മേളയിൽ ഗോത്ര മേഖല മുതൽ തീരദേശം വരെയുള്ള കേരളത്തിന്റെ തനതു രുചി വൈവിധ്യങ്ങൾ ഒരുക്കുന്ന ഭക്ഷണശാലകൾ ക്രമീകരിച്ചിരിച്ചിട്ടുണ്ട്.
എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ വിവിധ കലാസാംസ്കാരിക പരിപാടികൾ 
നടത്തും.
മന്ത്രിമാർ, ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, സാഹിത്യകാരന്മാർ, സിനിമാതാരങ്ങൾ, തുടങ്ങി നാടിന്റെ നാനാതുറകളിൽ പെട്ടവർ വിശിഷ്ട സാന്നിധ്യം ഉണ്ടാകും.
ആഗസ്റ്റ് 29 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ ഏകപാത്ര നാടകം "യയാതി"....
 രാത്രി 7 മുതൽ പ്രശസ്ത ഗായകൻ അതുൽ നറുകര നയിക്കുന്ന മ്യൂസിക്കൽ ബാൻഡ് " ഫോക്ക് ഗ്രാഫർ ലൈവ് ബാൻഡ്"
 ആഗസ്റ്റ് 30 ശനിയാഴ്ച രാവിലെ 10 : 30 മുതൽ പുലിയൂർ ഗ്രാമപഞ്ചായത്തിന്റെയും ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെയും ചെങ്ങന്നൂർ ബാർ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നിയമ ബോധന, ലഹരി വിരുദ്ധ ക്യാമ്പയിൻ " ജാഗ്രതാ സദസ്സ്.
 ആലപ്പുഴ ജില്ലാ ജഡ്ജ് 
കെ കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന സദസ്സ് 
 കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് 
വി. ജി. അരുൺ ഉദ്ഘാടനം ചെയ്യും.
ആഗസ്റ്റ് 30 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതൽ ചെങ്ങന്നൂർ സൗഹൃദക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ കവിയരങ്ങ് 
 3 മണി മുതൽ സാഹിത്യ സദസ്സ്
അംബിക രാധാകൃഷ്ണന്റെ കറുത്ത മേഘങ്ങൾ എന്ന കഥാസമാഹാരം പ്രകാശിപ്പിച്ചുകൊണ്ട് പ്രശസ്ത സാഹിത്യകാരൻ 
ബെന്യാമിൻ സംസാരിക്കും.
 വൈകിട്ട്
 4 മുതൽ തിരുവനന്തപുരം ഭാവന കലാസമിതി അവതരിപ്പിക്കുന്ന വിൽകലാ മേള 
 അഞ്ചുമണി മുതൽ കേരളത്തിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന കൈകൊട്ടിക്കളി മത്സരം
ആഗസ്റ്റ് 31 ഞായറാഴ്ച രാവിലെ 10 മണി മുതൽ കുടുംബശ്രീ മാതൃക സിഡിഎസ് വാർഷികം.

ഉച്ചയ്ക്ക് രണ്ടു
മുതൽ
 അഖില കേരള വടംവലി മത്സരം.
കേരളത്തിലെ പ്രശസ്ത പുരുഷ -വനിതാ ടീമുകൾ പങ്കെടുക്കും
      വൈകിട്ട്അഞ്ചു 
മുതൽ  "കടത്തനാടൻ കളരി" അവതരണം കണ്ണൂർ പ്രേമൻ ഗുരുക്കളും സംഘവും
രാത്രി 7 മുതൽ 
സിനിമ പിന്നണി ഗായകൻ സുഭാഷ് മാലി നയിക്കുന്ന മൊഴി ഫോക്ക് ബാൻഡ് "ലംബാഡ
ആഗസ്റ്റ് 1 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ചിത്രരചന മത്സരം. വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കും
 തുടർന്ന്
കലാപരിപാടികൾ "വർണ്ണച്ചെപ്പ്".ഉച്ചയ്ക്ക് രണ്ടു മുതൽ പ്രശ്നോത്തരി മത്സരം.
2:30 മുതൽ "കർഷകസംഗമം" പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് 
എം ജി ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന സംഗമം ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കെ. ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും.
 വൈകിട്ട് നാലു മുതൽ വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ ആറുമണി മുതൽ മൺമറഞ്ഞ സുപ്രസിദ്ധ കാഥികൻ  സാംബശിവന്റെ മകൻ
.വസന്ത് സാംബശിവൻ അവതരിപ്പിക്കുന്ന കഥാപ്രസംഗം "ആയിഷ". രാത്രി 7 മുതൽ കൊച്ചിൻ കലാഭവൻ അവതരിപ്പിക്കുന്ന "ഗാനമേള".

സെപ്റ്റംബർ 2 ചൊവ്വാഴ്ച രാവിലെ 10ന് വനിതാ സംഗമം.
 ഉച്ചയ്ക്ക് രണ്ടു മുതൽ വഞ്ചിപ്പാട്ട്.
 മൂന്നുമണി മുതൽ പുലിയൂർ ദേവിശ്രീ നൃത്ത വിദ്യാലയം  അവതരിപ്പിക്കുന്ന "നൃത്യ ധ്വനി ".
 വൈകിട്ട്
 4 മുതൽ ബുധനൂർ രാജനും സംഘവും അവതരിപ്പിക്കുന്ന "ചെങ്ങന്നൂരാതി പാട്ടും പടവെട്ടും ".
 അഞ്ചുമണി മുതൽ "കളരിപ്പയറ്റ്" അവതരണം: മാന്നാർ  ബ്രഹ്മോദയം കളരിയിലെ രദീപ് ഗുരുക്കളും സംഘവും.
 വൈകിട്ട്
ആറു മുതൽ പുലിയൂർ ഗ്രാമ  പഞ്ചായത്ത് പ്രസിഡന്റ് 
 എം ജി ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനം മന്ത്രി
 പി. പ്രസാദ് ഉദ്ഘാടനം ചെയ്യും
കൊടിക്കുന്നിൽ സുരേഷ് എംപി
മുഖ്യ പ്രഭാഷണം.
 രാത്രി 7 മണി മുതൽ   കരിന്തലക്കൂട്ടം അവതരിപ്പിക്കുന്ന നാടൻ പാട്ട്. പത്രസമ്മേളനത്തിൽ പുലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. ജി ശ്രീകുമാർ , സി. ഡി. എസ് ചെ
യർ പേഴ്സൺ
 ഗീത നായർ ,
കുടുംബ ശ്രീ ഭാരവാഹികളായ രമ്യ സതീഷ് , സിനിമോൾ , പ്രജിത പി.ജെ , പ്രഭാകുമാരി ഒ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.