01:56pm 13 October 2026
NEWS
സമന്വയ ഖത്തർ ഓണാഘോഷം സംഘടിപ്പിച്ചു
13/10/2026  10:12 AM IST
nila
സമന്വയ ഖത്തർ ഓണാഘോഷം സംഘടിപ്പിച്ചു

 

ഖത്തർ സമന്വയ 2026 ലെ ഓണം സമുചിതമായി ആഘോഷിച്ചു.  തുമാമയിലെ ഭാരത് ടേസ്റ്റ് റസ്റ്റോറൻറ് ഹാളിൽ നടന്ന ഓണാഘോഷം വിവിധങ്ങളായ പരിപാടികളാൽ സമ്പുഷ്ഠമായിരുന്നു.

ഓണപ്പൂക്കളം, ഓണപ്പാട്ട്, ഓണക്കളികൾ കൂടാതെ സമന്വയ അംഗങ്ങളുടെ ഗാനങ്ങൾ, കവിത, രേഷ്മ ശ്രീകുമാർ അവതരിപ്പിച്ച ക്ലാസ്സിക്കൽ ഡാൻസ് എന്നിവ  ശ്രദ്ധേയ മായി 

സെക്രട്ടറി രഞ്ജിത്ത് ദേവദാസ് അംഗങ്ങളെ സ്വാഗതം ചെയ്ത ശേഷം പുതിയ അംഗം കൊയപ്പ കളരിക്കൽ സന്ദീപ് സുരേഷിനെ പരിചയപ്പെടുത്തി.

പ്രസിഡണ്ട് സുരേഷ് ബാബു നേതൃത്വം നൽകിയ ആഘോഷ പരിപാടികൾ സമന്വയ സ്ഥാപക അംഗം അരുൺ കെ. സരസ് നിയന്ത്രിച്ചു.

 ഓണസദ്യയോടെ
 ഉച്ചവരെയുള്ള സ്റ്റേജിന കലാപരിപാടികൾക്ക് ശേഷം വിവിധ തരം ഓണക്കളികൾ ഉണ്ടായിരുന്നു. പരിപാടിയിൽ പങ്കെടുത്ത എല്ലാ അംഗങ്ങളേയും ഉൾപ്പെടുത്തി പ്രാധിനിത്യം ഉറപ്പ് വരുത്തി നടത്തിയ മൽസരങ്ങളിൽ വിജയികൾക്ക് ഖത്തർ സമന്വയ മുൻ പ്രസിഡണ്ടുമാരായ   ഉണ്ണി കൊണ്ടോട്ടി, മുരളീദാസ്, മറ്റും അനുരാജ്, പ്രദീപ്, ഉദ്ദീഷ്, ഷൈൻ കുമാർ, ദേവ കുറുപ്പ്, സജീദ്, ഗോപാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, ഉണ്ണിരാജൻ എന്നിവർ സമ്മാനങ്ങൾ നൽകി.

ഉണ്ണി കൊണ്ടോട്ടി നന്ദി പ്രകടനം നടത്തി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img