09:18am 13 June 2026
NEWS
സലീം കുമാര്‍ അനുസ്മരണം നാളെ
08/06/2026  03:39 PM IST
nila
സലീം കുമാര്‍ അനുസ്മരണം നാളെ


ദോഹ: അകാലത്തിൽ നമ്മിൽ നിന്നും വിടപറഞ്ഞ മലയാള സിനിമയുടെ അഭിമാനവും ജനഹൃദയങ്ങളിൽ അനശ്വര സാന്നിധ്യവുമായി നിലകൊണ്ട മഹാനടൻ സലീം കുമാറിന്റെ സ്മരണകൾ പങ്കുവെക്കുന്നതിനും അദ്ദേഹത്തിന്റെ കലാജീവിതത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനുമായി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു.

ജൂൺ 9, ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക്  ഐ.സി.സി അശോകാ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഖത്തറിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.  സലീം കുമാർ മലയാള സിനിമയ്ക്ക് നൽകിയ അതുല്യമായ സംഭാവനകൾ, ഹാസ്യനടനെന്ന നിലയിലും സ്വഭാവനടനെന്ന നിലയിലും അദ്ദേഹം കൈവരിച്ച അസാമാന്യ നേട്ടങ്ങൾ, കലാലോകത്തും സമൂഹത്തിലും അദ്ദേഹം സൃഷ്ടിച്ച സ്വാധീനം എന്നിവ ചടങ്ങിൽ അനുസ്മരിക്കപ്പെടും. 

ഹാസ്യവും വികാരവും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിവുള്ള അപൂർവ പ്രതിഭയായിരുന്ന സലീം കുമാർ, തന്റെ അഭിനയ മികവിലൂടെ മലയാളികളുടെ ഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടിയ കലാകാരനാണ്. ദേശീയ പുരസ്കാര ജേതാവായ അദ്ദേഹത്തിന്റെ വേർപാട് മലയാള സിനിമയ്ക്കും കലാസാംസ്കാരിക ലോകത്തിനും തീരാനഷ്ടമാണ്. 

 അനുസ്മരണ യോഗത്തിൽ ഖത്തറിലെ എല്ലാ മലയാളി സമൂഹവും സാംസ്കാരിക പ്രവർത്തകരും പൊതുപ്രവർത്തകരും പങ്കെടുക്കണമെന്ന് ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി അഭ്യർത്ഥിച്ചു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img