02:00am 24 June 2026
NEWS
സിനിമയിലൂടെ സലിംകുമാർ അബുവാണ് മാറുകയായിരുന്നു സലിം അഹമ്മദ്
23/06/2026  09:03 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സിനിമയിലൂടെ സലിംകുമാർ അബുവാണ് മാറുകയായിരുന്നു സലിം അഹമ്മദ്
HIGHLIGHTS

കൊച്ചിൻ ഫിലിം സൊസൈറ്റിയും ചാവറ കൾച്ചറൽ സെന്ററും ചേർന്ന് സംഘടിപ്പിച്ച സലിംകുമാർ അനുശോചന സമ്മേളനത്തിൽ സംവിധായകൻ സലിം അഹമ്മദ് അനുമരണ പ്രഭാഷണം നടത്തുന്നു.കെ എസ് പ്രസാദ്, ടി കലാധരൻ, ആയിഷ സലിം,വി എ ബാലചന്ദ്രൻ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ  ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ. എന്നിവർ സമീപം.

കൊച്ചി : ആദാമിന്റെ മകൻ അബു എന്ന സിനിമയിൽ അദ്ദേഹം അബുവാണ് മാറുകയായിരുന്നുവെന്ന് സംവിധായകൻ സലിം അഹമ്മദ്  പറഞ്ഞു. ചാവറ കൾച്ചറൽ സെന്ററിൽ കൊച്ചിൻ ഫിലിം സൊസൈറ്റിയും ചാവറ കൾച്ചറൽ സെന്ററും ചേർന്ന് സംഘടിപ്പിച്ച സലിംകുമാർ അനുശോചന സമ്മേളനത്തിൽ അനുമരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കഥാപാത്രത്തെ അത്രകണ്ട് ആഴത്തിൽ ഉൾക്കൊള്ളുവാൻ അദ്ദേഹത്തിന് സാധിച്ചുവെന്നുംസലിം അഹമ്മദ്  തുടർന്ന് പറഞ്ഞു. കൊച്ചിൻ ഫിലിം സൊസൈറ്റി പ്രസിഡന്റ് ആയിഷ സലിം അധ്യക്ഷത വഹിച്ചു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ., കലാഭവൻ സെക്രട്ടറി കെ എസ് പ്രസാദ്, ആർട്ടിസ്റ്റ് ടി കലാധരൻ, കൊച്ചിൻ ഫിലിം സൊസൈറ്റി സെക്രട്ടറി വി എ ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സലിം കുമാർ  അഭിനയിച്ച ആദാമിൻറെ മകൻ അബു സിനിമയുടെ പ്രദർശനം ചാവറ ഡോൾബി തിയേറ്ററിൽ  നടന്നു. സിനിമയ്ക്ക് ശേഷം സംവിധായകൻ സലിം അഹമ്മദ് , സിനിമയുടെ ചിത്രീകരണത്തെയും  അന്നത്തെ സംഭവങ്ങളും അനുസ്മരിച്ചുകൊണ്ട് പ്രേക്ഷകരുമായി സംവദിച്ചു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img