
കൊച്ചിൻ ഫിലിം സൊസൈറ്റിയും ചാവറ കൾച്ചറൽ സെന്ററും ചേർന്ന് സംഘടിപ്പിച്ച സലിംകുമാർ അനുശോചന സമ്മേളനത്തിൽ സംവിധായകൻ സലിം അഹമ്മദ് അനുമരണ പ്രഭാഷണം നടത്തുന്നു.കെ എസ് പ്രസാദ്, ടി കലാധരൻ, ആയിഷ സലിം,വി എ ബാലചന്ദ്രൻ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ. എന്നിവർ സമീപം.
കൊച്ചി : ആദാമിന്റെ മകൻ അബു എന്ന സിനിമയിൽ അദ്ദേഹം അബുവാണ് മാറുകയായിരുന്നുവെന്ന് സംവിധായകൻ സലിം അഹമ്മദ് പറഞ്ഞു. ചാവറ കൾച്ചറൽ സെന്ററിൽ കൊച്ചിൻ ഫിലിം സൊസൈറ്റിയും ചാവറ കൾച്ചറൽ സെന്ററും ചേർന്ന് സംഘടിപ്പിച്ച സലിംകുമാർ അനുശോചന സമ്മേളനത്തിൽ അനുമരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കഥാപാത്രത്തെ അത്രകണ്ട് ആഴത്തിൽ ഉൾക്കൊള്ളുവാൻ അദ്ദേഹത്തിന് സാധിച്ചുവെന്നുംസലിം അഹമ്മദ് തുടർന്ന് പറഞ്ഞു. കൊച്ചിൻ ഫിലിം സൊസൈറ്റി പ്രസിഡന്റ് ആയിഷ സലിം അധ്യക്ഷത വഹിച്ചു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ., കലാഭവൻ സെക്രട്ടറി കെ എസ് പ്രസാദ്, ആർട്ടിസ്റ്റ് ടി കലാധരൻ, കൊച്ചിൻ ഫിലിം സൊസൈറ്റി സെക്രട്ടറി വി എ ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സലിം കുമാർ അഭിനയിച്ച ആദാമിൻറെ മകൻ അബു സിനിമയുടെ പ്രദർശനം ചാവറ ഡോൾബി തിയേറ്ററിൽ നടന്നു. സിനിമയ്ക്ക് ശേഷം സംവിധായകൻ സലിം അഹമ്മദ് , സിനിമയുടെ ചിത്രീകരണത്തെയും അന്നത്തെ സംഭവങ്ങളും അനുസ്മരിച്ചുകൊണ്ട് പ്രേക്ഷകരുമായി സംവദിച്ചു.
Photo Courtesy - Google









