12:31pm 13 November 2026
NEWS
ക്രിസ്മസ് പുതുവത്സര സീസണിനോട് അനുബന്ധിച്ച് സപ്ലൈകോയിൽ വിൽപ്പന വർദ്ധിക്കുന്നു.
26/12/2025  06:31 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ക്രിസ്മസ്  പുതുവത്സര സീസണിനോട് അനുബന്ധിച്ച് സപ്ലൈകോയിൽ വിൽപ്പന  വർദ്ധിക്കുന്നു.

ഡിസംബർ 22 മുതൽ 6.26 ലക്ഷത്തോളം പേരാണ്  ക്രിസ്മസ് ഫെയറുകൾ ഉൾപ്പെടെയുള്ള  സപ്ലൈകോ വില്പനശാലകൾ സന്ദർശിച്ചത്. 37.82 കോടി രൂപയുടെ വിറ്റുവരവാണ് നാല് ദിവസത്തിനുളളിൽ സപ്ലൈകോക്ക്  ലഭിച്ചത്. ഡിസംബർ 25ന് അവധിയായിരുന്നു.  പെട്രോൾ,  റീട്ടെയിൽ ഉൾപ്പെടെയുള്ള സപ്ലൈകോ വിൽപ്പന ശാലകളിൽ നിന്നുള്ള വിറ്റുവരവാണിത്. ഇതിൽ 17.57 കോടി രൂപയാണ് സബ്സിഡി സാധനങ്ങളുടെ വിറ്റു വരവ്. 
 
ആറ് ജില്ലകളിലെ പ്രത്യേക ജില്ലാ ഫെയറുകളിൽ നിന്നും മാത്രമായി 40.4 ലക്ഷം രൂപയുടെ വിറ്റുവരവാണ്   ഇതുവരെ ലഭിച്ചിട്ടുള്ളത്.  ഇതിൽ 22.32 ലക്ഷം രൂപ സബ്സിഡി  ഇനങ്ങളുടെ വിറ്റുവരവിലാണ്. തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിലെ ജില്ലാ ഫെയറിലാണ് ഏറ്റവും കൂടുതൽ വില്പന--  15.25 ലക്ഷം രൂപ.എറണാകുളം  മറൈൻഡ്രൈവ്,  കൊല്ലം ആശ്രാമം മൈതാനം, കോട്ടയം തിരുനക്കര മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, തൃശ്ശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലാണ് മറ്റു ജില്ലാ ഫെയറുകൾ.  എല്ലാ താലൂക്കുകളിലും  ഒരു പ്രധാന വില്പനശാല ക്രിസ്മസ് ഫെയർ  ആയി പ്രവർത്തിക്കുന്നുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img