04:07am 13 November 2026
NEWS
സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ ശമ്പള പരിഷ്കരണം: കരടു വിജ്ഞാപനമിറക്കി
07/03/2026  05:26 PM IST
nila
 സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ ശമ്പള പരിഷ്കരണം: കരടു വിജ്ഞാപനമിറക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ച് കരടു വിജ്ഞാപനമിറക്കി. നഴ്സുമാരുടെ മിനിമം വേതനം 25450 മുതൽ 30,880 വരെയാണ്. ആശുപത്രികളിലെ മറ്റു വിഭാഗങ്ങളിലെ ജീവനക്കാരുടെയും ശമ്പളം പരിഷ്കരിച്ചിട്ടുണ്ട്. 

നഴ്സുമാരുടെ ശമ്പള പരിഷ്കരണം ഇങ്ങനെ:
(തസ്തികയും, ശമ്പള സ്കെയിലും)

∙ നഴ്സസ് മാനേജർ (എംഎസ്‌സി + 5 വർഷത്തെ പ്രവൃത്തി പരിചയം/ ബിഎസ്‌സി + 10 വർഷത്തെ പ്രവൃത്തി പരിചയം)/ നഴ്‌സസ് ഡയറക്ടർ/ നഴ്സസ് ഓഫിസർ– 27330–33080 
∙ നഴ്സ‌ിങ് സൂപ്രണ്ട് (ബിഎസ്‌സി + 5 വർഷത്തെ പ്രവൃത്തി പരിചയം)/ മേട്രൻ (ബിഎസ്‌സി/ജിഎൻഎം + 10 വർഷത്തെ പ്രവൃത്തി പരിചയം)– 27170-32870 
∙ അസിസ്റ്റന്റ് നഴ്‌സിങ് സൂപ്രണ്ട്/ ഡപ്യൂട്ടി നഴ്സിങ് സൂപ്രണ്ട് (ബിഎസ്‌സി.+ 5 വർഷത്തെ പ്രവൃത്തി പരിചയം/ ജിഎൻഎം + 10 വർഷത്തെ പ്രവൃത്തി പരിചയം) –26770–32320 
∙ ഹെഡ് നഴ്‌സ്/ ക്ലിനിക്കൽ സൂപ്പർവൈസർ/ സിസ്റ്റർ ഇൻ-ചാർജ്/ ഗ്രൂപ്പ് ക്യാപ്റ്റൻ/ നേതാവ് –26690–32290 
∙ ട്യൂട്ടർ നഴ്‌സ്/ ക്ലിനിക്കൽ ഇൻസ്ട്രക്ടർ (ഇഎംടി/ ആംമ്പുലൻസ്) 25930-31380 
∙ സ്റ്റാഫ് നഴ്സ് ജിഎൻഎം/ ബിഎസ്‌സി/ റജിസ്റ്റേർഡ് എഎൻഎം സ്പെഷൽ ഗ്രേഡ് (10 വർഷത്തെ പ്രവൃത്തി പരിചയം)/ ഇഎംടി/ ആംമ്പുലൻസ് നഴ്‌സ് 25450-30800 
∙ എഎൻഎം ഗ്രേഡ് - 1 (5 വർഷത്തെ പ്രവൃത്തി പരിചയം)– 24650–29850
∙ എഎൻഎം ഗ്രേഡ് 2–24290–29390

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img