NEWS
പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും ശമ്പളം കൂടി; ക്ഷാമബത്ത 55 ശതമാനമാക്കി:
24/05/2025 09:14 AM IST
സുരേഷ് വണ്ടന്നൂർ

പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും വലിയ ശമ്പളവർധന. ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചതുപോലെ ക്ഷാമബത്ത 53 ശതമാനത്തിൽ നിന്ന് 55 ശതമാനമാക്കി. വർധിച്ച ക്ഷാമബത്ത 2025 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. ആദ്യ അഞ്ച് മാസത്തിനുള്ള കുടിശിക പണമായി ലഭിക്കും.
അധ്യക്ഷന്‍ ഇനി 1,23,255 രൂപയും അംഗങ്ങൾക്ക് 1,20,500 രൂപയുമാണ് ക്ഷാമബത്ത. അടിസ്ഥാന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൂട്ടിച്ചേർത്താൽ ചെയർമാന്റെ ശമ്പളം 4.10 ലക്ഷം രൂപയും അംഗങ്ങളുടെത് 4 ലക്ഷം രൂപയുമാകും. കേന്ദ്ര നിരക്കിൽ ക്ഷാമബത്ത ലഭിക്കുന്നതോടെ ഇവരുടെ ശമ്പളത്തിൽ വർഷത്തിൽ രണ്ട് തവണ വർധനവുണ്ടാകും.
2025 ഫെബ്രുവരി 24ന് ശമ്പളം വർധിപ്പിച്ചെങ്കിലും വിവാദത്തെ തുടർന്ന് ജനുവരി 1 മുതൽ പ്രാബല്യം നൽകി. നിലവിൽ പി.എസ്.സി യിൽ 20 അംഗങ്ങളുണ്ട്, ഒരു സ്ഥാനമൊഴിഞ്ഞിരിക്കുകയാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











