
തിരുവനന്തപുരം: മാധ്യമം, മംഗളം അടക്കം മാധ്യമങ്ങളിലെ ശമ്പള നിഷേധത്തിനും തൊഴിലാളി ദ്രോഹ നടപടികൾക്കുമെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ സമര പ്രഖ്യാപന കൺവെൻഷൻ ബുധനാഴ്ച (ജനുവരി 28) രാവിലെ 10 ന് കോഴിക്കോട് സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കും. മാസങ്ങളായി തുടരുന്ന ശമ്പള കുടിശ്ശികയിൽ പ്രതിഷേധിച്ച് തൊഴിലാളികൾ നടത്തുന്ന സമരത്തിന് നേരെ മാനേജ്മെൻ്റുകൾ നിഷേധ സമീപനം തുടരുന്ന സാഹചര്യത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ്റെയും കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ്റെയും ആഭിമുഖ്യത്തിൽ സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തുന്ന വർഗ - ബഹുജന സമരങ്ങൾ കൺവെൻഷൻ പ്രഖ്യാപിക്കും. സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. എച്ച്എംഎസ് മുൻ അഖിലേന്ത്യ പ്രസിഡൻ്റ് അഡ്വ. തമ്പാൻ തോമസ്, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി രാജേന്ദ്രൻ, സിഐടിയു ദേശീയ സെക്രട്ടറി കെ.എൻ ഗോപിനാഥ്, ഐഎൻടിയുസി ദേശീയ സെക്രട്ടറി പദ്മനാഭൻ, എസ്. ടി. യൂ സംസ്ഥാന പ്രസിഡൻ്റ് അഡ്വ. റഹ്മത്തുള്ള, എച്ച്. എം. എസ് സംസ്ഥാന സെക്രട്ടറി ടോമി മാത്യു, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് കെ.പി റജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡൻ്റ് വി.എസ് ജോൺസൺ, ജനറൽ സെക്രട്ടറി ജയ്സൺ മാത്യു തുടങ്ങിയവർ സംസാരിക്കും.
Photo Courtesy - Google










