NEWS
പ്രമുഖ പരിസ്ഥിതി പ്രവർത്തകനും പ്രാദേശിക മാധ്യമ പ്രവർത്തകനും അനൗൺസറും മികച്ച അധ്യാപകനുള്ള ഗുരുശ്രേഷ്ഠ അധ്യാപക അവാർഡ് ജേതാവുമായ സലാം നടുക്കണ്ടി അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
14/07/2026 10:35 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

വിദ്യാഭ്യാസ, സാമൂഹിക, പരിസ്ഥിതി മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന സലാം നടുക്കണ്ടി, പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. ഇരുവഴിഞ്ഞിപ്പുഴ സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി പങ്കാളിയായിരുന്നു. അധ്യാപകൻ, മാധ്യമ പ്രവർത്തകൻ, അനൗൺസർ എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.
മാധ്യമം, ഇന്ത്യാവിഷൻ, മനോരമ ന്യൂസ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച മാധ്യമ പ്രവർത്തകൻ സാമിർ സലാമിന്റെ പിതാവാണ് സലാം നടുക്കണ്ടി. പ്രശസ്ത സാഹിത്യകാരനും ഭാഷാപണ്ഡിതനുമായ എം. എൻ. കാരശ്ശേരിയുടെ സഹോദരനുമാണ് അദ്ദേഹം.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










